പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രിയില്ല; പകരം...

കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തില്ല. 

Last Updated : Apr 27, 2020, 02:16 PM IST
പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രിയില്ല; പകരം...

തിരുവനന്തപുരം: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തില്ല. 

കേരളത്തിന് ഇന്ന് സംസാരിക്കാന്‍ അവസരമില്ല. ഇതാണ് മുഖ്യമന്ത്രിയുടെ പിന്മാറ്റത്തിന് കാരണം. മുഖ്യമന്ത്രിയ്ക്ക് പകരം ചീഫ് സെക്രട്ടറി വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. 

കഴിഞ്ഞ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കാന്‍ അവസരം ലഭിച്ചിരുന്നു. അന്ന് സംസാരിക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്കാണ് ഇന്ന് അവസരം ലഭിക്കുക. 

ഇന്ന് നടക്കുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ ഒന്‍പത് സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയോട് സംസാരിക്കും എന്നാണ് കരുതുന്നത്. 

ഓസോണ്‍ പാളിയിലെ മുറിവുണങ്ങി; അടഞ്ഞത് ഏറ്റവും വലിയ സുഷിരം!!

കൊറോണ വൈറസ് പ്രതിരോധം: കേരളത്തെ പ്രശംസിച്ച് റഷ്യന്‍ ചാനല്‍!!

ബീഹാര്‍, ഒഡീഷ, ഗുജറാത്ത്, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, മിസോറം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് സംസാരിക്കാന്‍ അവസരം ലഭിക്കുക. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയ്ക്കും സംസാരിക്കാന്‍ അവസരമുണ്ടാകും. 

ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച ശേഷം ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയത്. രോഗ വ്യാപനം, പ്രതിരോധ നടപടികള്‍, ലോക്ക് ഡൌണ്‍, സാമ്പത്തിക പാക്കേജ് തുടങ്ങിയ വിഷയങ്ങളിലാണ് ചര്‍ച്ച നടത്തുക. 

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൌണ്‍ നീട്ടണമെന്ന ആറു സംസ്ഥാനങ്ങളുടെ ആവശ്യവും ചര്‍ച്ചയില്‍ ഉന്നയിക്കും. 

ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, പഞ്ചാബ്, മധ്യപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളാണ് ലോക്ക് ഡൌണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. 

Trending News