New Delhi: ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ ഒരു സ്കൂൾ അദ്ധ്യാപിക ഒരു മുസ്ലീം വിദ്യാര്‍ത്ഥിയെ തല്ലാന്‍ സഹപാഠികളോട് ആവശ്യപ്പെട്ട സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി.


COMMERCIAL BREAK
SCROLL TO CONTINUE READING

ആഗസ്റ്റ്‌ 24 ന് നടന്ന ലജ്ജാകരമായ സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ രാജ്യമൊട്ടുക്ക് വലിയ വിമര്‍ശനമാണ് ഉയര്‍ന്നു വന്നത്. 


Also Read:  Tarot Card Weekly Horoscope: ഈ രാശിക്കാര്‍ക്ക് അടുത്ത 7 ദിവസത്തിനുള്ളിൽ വന്‍ സാമ്പത്തിക നേട്ടം 
 
സംഭവം സുപ്രീം കോടതിയിലും എത്തി. കേസിൽ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ശരിയാണെങ്കിൽ, ഇത് മനുഷ്യ  മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. ഒരു പ്രത്യേക സമുദായത്തിൽപ്പെട്ട വിദ്യാര്‍ഥി എന്ന കാരണത്താല്‍ മര്‍ദ്ടിക്കപ്പെട്ടത് ആശങ്കയുളവാക്കുന്ന സംഭവമാണ് എന്നും ഇത്തരത്തില്‍ വിദ്യാർത്ഥിയെ ശിക്ഷിക്കാൻ ശ്രമിച്ചാൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ച വേളയിലായിരുന്നു സുപ്രീം കോടതിയുടെ ഈ പരാമര്‍ശം. 


Also Read:  MP Assembly Election 2023: കോൺഗ്രസ് തുരുമ്പിച്ച ഇരുമ്പ്!! രാജ്യത്തിന്‍റെ ഭാവിയെക്കുറിച്ച് ചിന്തയില്ല; പ്രധാനമന്ത്രി മോദി 
 
കേസ് വീണ്ടും പരിഗണിക്കുന്നത് ഒക്‌ടോബർ 30-ലേക്ക് മാറ്റിവെച്ച സുപ്രീം കോടതി സംഭവത്തില്‍ ഉൾപ്പെട്ട വിദ്യാർത്ഥികളുടെ കൗൺസിലിംഗിന്‍റെ  കംപ്ലയിൻസ് റിപ്പോർട്ട് സമർപ്പിക്കാനും ഇരയായ കുട്ടിയുടെ വിദ്യാഭ്യാസത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും ഉത്തർപ്രദേശ് സർക്കാരിനോട് നിർദ്ദേശിച്ചു.


സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയില്‍ കുറ്റാരോപിതനായ അദ്ധ്യാപിക ത്രിപ്ത ത്യാഗി 7 വയസ്സുള്ള മുസ്ലീം ആൺകുട്ടിയെ തല്ലാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടുന്നത് കാണാം. തല്ലുകൊണ്ട് വേദന കൊണ്ട് കരഞ്ഞു നിലവിളിക്കുന്ന വിദ്യാർത്ഥിയെ സഹപാഠികൾ മാറിമാറി അടിക്കുന്നത് വൈറലായ വീഡിയോയിൽ കാണാം. കുട്ടിയ ആഞ്ഞടിക്കാന്‍ അദ്ധ്യാപിക മറ്റ് വിദ്യാർത്ഥികളോട് ആവശ്യപ്പെടുന്നതും വീഡിയോയിലുണ്ട്. സംഭവം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി തെളിച്ചപ്പോള്‍ ഇതൊരു ചെറിയ പ്രശ്‌നമാണെന്ന് ചൂണ്ടിക്കാട്ടി തന്‍റെ നടപടിയെ ന്യയീകരിയ്ക്കുകയാണ് അദ്ധ്യാപിക  ചെയ്തത്. അദ്ധ്യാപികയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ വർഗീയത നിഷേധിച്ച ത്രിപ്ത ത്യാഗി, കുട്ടി ഗൃഹപാഠം ചെയ്യാത്തതിനാൽ ചില വിദ്യാർത്ഥികളോട് തല്ലാൻ ആവശ്യപ്പെട്ടതായി പറഞ്ഞു. 


അതേസമയം, സ്‌കൂളിനെതിരെ ആരോപണങ്ങൾ ഉന്നയിക്കില്ലെന്നും എന്നാൽ തന്‍റെ കുട്ടിയെ ഇനി ആ സ്‌കൂളിൽ പഠിക്കാന്‍ അയയ്ക്കുന്നില്ല എന്നുമാണ് കുട്ടിയുടെ പിതാവ് പറയുന്നത്‌. കുട്ടിക്കും രക്ഷിതാക്കൾക്കും ശിശുക്ഷേമ സമിതി കൗൺസിലിംഗ് നൽകി. 
  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.