MP Assembly Election 2023: കോൺഗ്രസ് തുരുമ്പിച്ച ഇരുമ്പ്!! രാജ്യത്തിന്‍റെ ഭാവിയെക്കുറിച്ച് ചിന്തയില്ല; പ്രധാനമന്ത്രി മോദി

MP Assembly Election 2023:  മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭോപ്പാലിൽ തിങ്കളാഴ്ച നടന്ന 'കാര്യകർത്താ മഹാകുംഭ'ത്തിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ്‌ ഭരണത്തിനെതിരെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്

Written by - Zee Malayalam News Desk | Last Updated : Sep 25, 2023, 02:45 PM IST
  • കോൺഗ്രസ് ഏക കുടുംബത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അഴിമതി അവരുടെ മുഖമുദ്രയാണ്, ദേശീയ താൽപ്പര്യങ്ങള്‍ അവര്‍ പരിഗണിക്കാറില്ല, മോദി വിമര്‍ശിച്ചു.
MP Assembly Election 2023: കോൺഗ്രസ് തുരുമ്പിച്ച ഇരുമ്പ്!! രാജ്യത്തിന്‍റെ ഭാവിയെക്കുറിച്ച് ചിന്തയില്ല; പ്രധാനമന്ത്രി മോദി

MP Assembly Election 2023: കോൺഗ്രസ് തുരുമ്പിച്ച ഇരുമ്പ്, ആ പാര്‍ട്ടിയ്ക്ക് രാജ്യത്തിന്‍റെ ഭാവിയെക്കുറിച്ച് ആലോചിക്കാന്‍ സമയമില്ല, കോൺഗ്രസ് എവിടെ അധികാരത്തില്‍ എത്തിയാലും ആ സംസ്ഥാനത്തെ നശിപ്പിക്കും, മധ്യ പ്രദേശ്‌ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭോപ്പാൽ നടന്ന റാലിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് കോണ്‍ഗ്രസ്‌ പാര്‍ട്ടിയ്ക്കെതിരെ പ്രധാനമന്ത്രി ആക്രമണം അഴിച്ചു വിട്ടത്.

Also Read:  Tarot Card Weekly Horoscope: ഈ രാശിക്കാര്‍ക്ക് അടുത്ത 7 ദിവസത്തിനുള്ളിൽ വന്‍ സാമ്പത്തിക നേട്ടം 
 
മധ്യ പ്രാദേശില്‍ കോണ്‍ഗ്രസ്‌ അധികാരത്തില്‍ എത്തിയാല്‍ സംസ്ഥാനം തകരും, അവര്‍ മധ്യ പ്രദേശിന്‍റെ പണം ആരെങ്കിലും കൊള്ളയടിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? വികസനവുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളെയും കോൺഗ്രസ് വിമർശിക്കുന്നു. ഇന്ത്യയിൽ റെക്കോർഡ് തലത്തില്‍ ഡിജിറ്റൽ ഇടപാടുകളാണ് നടക്കുന്നത്. ഇന്ത്യ എന്ത് നേട്ടമുണ്ടാക്കിയാലും അത് കോൺഗ്രസിന് ഇഷ്ടമല്ല. രാജ്യത്തെ ഇരുപതാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത് മോദി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. 

Also Read: Gold Silver Price: കുതിപ്പിനിടെ അല്പം വിശ്രമിച്ച് സ്വർണവില, സ്വര്‍ണവും വെള്ളിയും വാങ്ങാന്‍ ഉത്തമ സമയം
  
മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭോപ്പാലിൽ തിങ്കളാഴ്ച നടന്ന 'കാര്യകർത്താ മഹാകുംഭ'ത്തിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ്‌ ഭരണത്തിനെതിരെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. വരാനിരിക്കുന്ന വർഷങ്ങൾ മധ്യപ്രദേശിന് നിർണായകമാണെന്നും അവരുടെ രാജവംശ രാഷ്ട്രീയവും അഴിമതി നിറഞ്ഞ പ്രതിച്ഛായയും കാരണം കോൺഗ്രസിന്‍റെ വിജയം സംസ്ഥാനത്തിന് വിനാശകരമാകുമെന്നും പറഞ്ഞു.

കോൺഗ്രസ് ഏക കുടുംബത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അഴിമതി അവരുടെ മുഖമുദ്രയാണ്, ദേശീയ താൽപ്പര്യങ്ങള്‍ അവര്‍ പരിഗണിക്കാറില്ല, മോദി വിമര്‍ശിച്ചു. കോണ്‍ഗ്രസ്‌ പാര്‍ട്ടി ഇന്ന് തുരുമ്പിച്ച ഇരുമ്പ് പോലെയാണ് എന്നും മോദി പരിഹസിച്ചു. 

കോണ്‍ഗ്രസ്‌ വനിതാ സംവരണ ബില്ലിനെ പാതിമനസ്സോടെയാണ് പിന്തുണച്ചതെന്നും അവസരം ലഭിക്കുന്ന നിമിഷം അവർ രാജ്യത്തെ സ്ത്രീകളെ വഞ്ചിക്കുമെന്നും ഭോപ്പാലിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. 
  
ഇന്ന്, ഗോതമ്പ് ഉത്‌പാദനത്തില്‍ മുൻനിര സംസ്ഥാനമായാണ് മധ്യപ്രദേശിനെ കാണുന്നത്. വളർന്നുവരുന്ന വിദ്യാഭ്യാസ കേന്ദ്രമായി ഈ സംസ്ഥാനം മാറി. സംസ്ഥാനത്ത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് വളരെ നിർണായകമാണ്. ജനപ്രതിനിധികൾ ഉണ്ടാക്കിയ വികസനത്തിന്‍റെ പാത വഴിതെറ്റിപ്പോകരുതെന്ന് നിങ്ങള്‍ ഓർക്കണം. രാജസ്ഥാനിൽ കോൺഗ്രസിന് ഭരണത്തിന് അവസരം ലഭിച്ചു, ആ സംസ്ഥാനം കോണ്‍ഗ്രസ്‌ നശിപ്പിച്ചു. വരാനിരിക്കുന്ന ഏതാനും വർഷങ്ങൾ മധ്യപ്രദേശിന്‍റെ വികസനത്തിന് വളരെ പ്രധാനമാണ്,  മോദി ചൂണ്ടിക്കാട്ടി. 

 50 വർഷം മുമ്പ് ദാരിദ്ര്യം തുടച്ചുനീക്കുക എന്ന മുദ്രാവാക്യം കോൺഗ്രസ് നൽകിയിരുന്നു, കോൺഗ്രസ് വാഗ്ദാനം പാലിച്ചോ? ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവയിൽ കോൺഗ്രസ് രാജ്യത്തെ കുരുക്കിലാക്കി. നിങ്ങൾക്കും നിങ്ങളുടെ കുട്ടികൾക്കും ഈ ബുദ്ധിമുട്ട് നേരിടേണ്ടിവരില്ലെന്ന് ഉറപ്പാക്കാൻ ബിജെപി സർക്കാർ തുടർച്ചയായി പ്രവർത്തിക്കുന്നു. കഴിഞ്ഞ 9 വർഷത്തിനുള്ളിൽ ഞങ്ങൾ നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.  

പ്രധാനമന്ത്രി മോദിയുടെ വരവിന് മുന്നോടിയായി  ഗതാഗത നിയന്ത്രണം കൂടാതെ പ്രദേശത്തെ സ്കൂളുകള്‍ക്ക് അവധിയും നല്‍കിയിരുന്നു.  

   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News