സ്പുട്നിക് വാക്സിൻ ഇന്ത്യയിൽ നിർമാണം ആരംഭിച്ചു
വിവിധ രാജ്യങ്ങളിലേക്ക് പിന്നീട് വാക്സിൻ കയറ്റുമതി ചെയ്യുമെന്ന് ആർഡിഐഎഫ് സിഇഒ കിരിൽ ദിമിത്രിയേവ് പറഞ്ഞു
ന്യൂഡൽഹി: സ്പുട്നിക്കിന്റെ ഉത്പാദനം ഇന്ത്യയിൽ ആരംഭിച്ചു. റഷ്യൻ കൊവിഡ് പ്രതിരോധ വാക്സിനാണ് സ്പുട്നിക് വി (Sputnik V). ഡൽഹിയിലെ പനെസീ ബയോടെക്കാണ് സ്പുട്നിക് നിർമിക്കുന്നത്. പ്രതിവർഷം 10 കോടി ഡോസ് ഉത്പാദിപ്പിക്കാനാണ് പദ്ധതി. റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (RDIF) ഡൽഹിയിലെ പനെസീ ബയോടെക്കുമായി ചേർന്നാണ് സ്പുട്നിക് ഉത്പാദിപ്പിക്കുന്നത്.
ഡോ.റെഡ്ഡീസിൽ നടന്ന ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ സ്പുട്നിക് വി ഉപയോഗിക്കുന്നതിന് ഏപ്രിൽ 12ന് അടിയന്തര അനുമതി നൽകിയിരുന്നു. ഡോ. റെഡ്ഡി ലബോറട്ടറി ഇറക്കുമതി ചെയ്ത സ്പുട്നിക് വാക്സിനാണ് (Vaccine) ഇപ്പോൾ വിതരണം ചെയ്യുന്നത്.
ALSO READ: ബ്ലാക്ക്, വൈറ്റ് ഫംഗസുകൾക്ക് പുറമെ യെല്ലോ ഫംഗസും; രാജ്യം ആശങ്കയിൽ
വിവിധ രാജ്യങ്ങളിലേക്ക് പിന്നീട് വാക്സിൻ കയറ്റുമതി ചെയ്യുമെന്ന് ആർഡിഐഎഫ് സിഇഒ കിരിൽ ദിമിത്രിയേവ് പറഞ്ഞു. പനെസീ ബയോടെക്കിന്റെ പങ്കാളിത്തത്തോടെ വാക്സിൻ ഉത്പാദനം ഇന്ത്യയിൽ ആരംഭിക്കുന്നത് രാജ്യത്തിന്റെ കൊവിഡ് പ്രതിരോധത്തെ സഹായിക്കും. കൊവിഡ് (Covid) വ്യാപനം തടയുന്നതിന് ഇന്ത്യൻ അധികൃതരുടെ ശ്രമങ്ങൾക്ക് കരുത്തുപകരാൻ സാധിക്കുമെന്നും കിരിൽ ദിമിത്രിയേവ് പറഞ്ഞു.
അതേസമയം, രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4,454 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 2,22,315 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,67,52,447 ആയി.
ALSO READ: Kerala Covid Update:പേടിപ്പിക്കുന്ന മരണ കണക്കുകൾ, കേസുകളുടെ എണ്ണത്തിൽ കുറവ്
3,02,544 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 2,37,28,011 ആയി. 3,03,720 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്ന രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. നിലവിൽ 27,20,716 പേരാണ് ചികിത്സയിൽ കഴിയുന്നത്. 19, 60,51,962 പേർ വാക്സിൻ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ പ്രതിദിന കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നത്. 35,483 പേർ കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് തമിഴ്നാട്, മഹാരാഷ്ട്ര, കർണാടക, കേരളം, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1,320 പേർ കഴിഞ്ഞ ദിവസം മരിച്ചു. കർണാടകയിൽ 624 പേരാണ് മരിച്ചത്. കേരളത്തിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത് 25,820 കൊവിഡ് കേസുകളാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA