രാമേശ്വരം: ശ്രീലങ്കൻ സേന നേടുന്തീവില്‍ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​ലേ​​​ർ​​​പ്പെ​​​ട്ടു​​​കൊ​​​ണ്ടിരു​​​ന്ന 4 മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു.  


COMMERCIAL BREAK
SCROLL TO CONTINUE READING

അറസ്റ്റിലായ മത്സ്യത്തൊഴിലാളികള്‍ പുതുക്കോട്ട ജില്ലയില്‍ നിന്നുള്ളവരാണ്. ഈ മത്സ്യത്തൊഴിലാളികളെ അവരുടെ ബോട്ട് സമേതം കരൈനഗറിലേയ്ക്ക് കൊണ്ടുപോയതായി മത്സ്യബന്ധന വകുപ്പ് ഉദ്യോഗസ്ഥന്‍ സി ജോര്‍ജ്ജ് അറിയിച്ചു.
 
അതുകൂടാതെ ശ്രീലങ്കൻ സേന കചിത്തീവിനടുത്ത്  മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​ലേ​​​ർ​​​പ്പെ​​​ട്ടു​​​കൊ​​​ണ്ടിരു​​​ന്ന മത്സ്യത്തൊഴിലാളികളെ ആട്ടിപ്പായിക്കുകയും ചെയ്തു. 


കഴിഞ്ഞമാസം 12 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ സേന അറസ്റ്റ് ചെയ്തിരുന്നു.