SSC CGL 2022: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ ഉത്തരസൂചിക
മെയ് 13-നാണ് 2022-ലെ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയുടെ അന്തിമഫലം സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചത്
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) നടത്തിയ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയുടെ അല്ലെങ്കിൽ CGL 2022-ന്റെ അന്തിമ ഉത്തരസൂചിക മെയ് 29-ന് പുറത്തിറക്കി. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in-ൽ നിന്ന് ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാം. ലിങ്ക് ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
മെയ് 13-നാണ് 2022-ലെ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയുടെ അന്തിമഫലം സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചത്. പരീക്ഷാ സമ്പ്രദായത്തിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്തുന്നതിനും ഉദ്യോഗാർത്ഥികളുടെ താൽപ്പര്യത്തിനും വേണ്ടി കമ്മീഷൻ ടയർ-2 പ്രഖ്യാപിച്ചു. ചോദ്യപേപ്പറിനൊപ്പം അന്തിമ ഉത്തരസൂചികയും വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇതു സംബന്ധിച്ച് കമ്മിഷൻ വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടുണ്ട്.
വിജ്ഞാപനമനുസരിച്ച്, ഉദ്യോഗാർത്ഥികൾക്ക് അവരുടെ വ്യക്തിഗത ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്ത് 2023 മെയ് 29 മുതൽ 2023 ജൂൺ 12 വരെ ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാം. അതിനുശേഷം, കമ്മീഷൻ വെബ്സൈറ്റിൽ നിന്ന് ലിങ്ക് നീക്കം ചെയ്യും. ഉത്തര സൂചിക ഡൗൺലോഡ് ചെയ്യേണ്ട വിധം ചുവടെ.
ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാൻ
1. ആദ്യം ഔദ്യോഗിക വെബ്സൈറ്റ് ssc.nic.in-ലേക്ക് പോകുക.
2. ഹോംപേജിൽ, "കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ എക്സാമിനേഷൻ, 2022 (ടയർ-II) - ഉത്തര കീകൾ"
എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3. നിങ്ങളുടെ ലോഗിൻ വിശദാംശങ്ങൾ നൽകി സമർപ്പിക്കുക.
4. ഉത്തര കീ പരിശോധിച്ച് ഡൗൺലോഡ് ചെയ്യുക.
5. ഭാവി റഫറൻസിനായി ഒരു പ്രിന്റൗട്ട് എടുക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...