SSC CGL Tier 1 Result 2022: എസ്എസ്സി സിജിഎൽ 2022 ടയർ 1 റിസൾട്ടുകൾ പുറത്തുവിട്ടു; കട്ട് ഓഫ് എത്ര? റിസൾട്ട് ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെ?
SSC,SSC CGL Tier 1 Result Out Now : 2022 ഡിസംബർ 1 മുതൽ 2022 ഡിസംബർ 13 വരെയുള്ള തീയതികളിൽ നടന്ന പരീക്ഷയുടെ റിസൾട്ടാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
എസ്എസ്സി സിജിഎൽ 2022 ടയർ 1 പരീക്ഷയുടെ റിസൾട്ടുകൾ പുറത്തുവിട്ടു. നിങ്ങൾ ഈ പരീക്ഷ എഴുതിയിട്ടുണ്ടെങ്കിൽ ഹാൾ ടിക്കറ്റ് നമ്പർ ഉപയോഗിച്ച് നിങ്ങൾക്ക് ഇപ്പോൾ ഈ പരീക്ഷയുടെ റിസൾട്ട് ഡൗൺലോഡ് ചെയ്യാം. 2022 ഡിസംബർ 1 മുതൽ 2022 ഡിസംബർ 13 വരെയുള്ള തീയതികളിൽ നടന്ന പരീക്ഷയുടെ റിസൾട്ടാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റാണ് ഇതിനായി നടത്തിയിരിക്കുന്നത്. എസ്എസ്സി സിജിഎൽ 2022 ടയർ 2 എക്സാം 2023 മാർച്ച് 2 മുതൽ 2023 മാർച്ച് 7 വരെയുള്ള തീയതികളിലാണ് നടക്കുന്നത്.
ടയർ-1 പരീക്ഷയുടെ ഉത്തരസൂചികകളുമായി ഉദ്യോഗാർത്ഥികളിൽ നിന്ന് ലഭിച്ച ഉത്തരങ്ങൾ പരിശോധിക്കുകയും ആവശ്യത്തിനനുസരിച്ച് ഉത്തരസൂചികകൾ പരിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. അന്തിമ ഉത്തരസൂചികളാണ് മൂല്യനിർണ്ണയത്തിനായി ഉപയോഗിച്ചതെന്ന് എസ്എസ്സി അറിയിച്ചു. പരീക്ഷയുടെ അന്തിമ ഉത്തരസൂചികകൾ ഫെബ്രുവരി 22 ന് പുറത്തുവിടും എന്നും അറിയിച്ചിട്ടുണ്ട്.
ALSO READ: RRB Recruitment 2023: പാരാമെഡിക്കൽ, ടെക്‌നീഷ്യൻ, ജൂനിയർ എഞ്ചിനീയർ അഡീഷണൽ പാനൽ പുറത്തുവിട്ടു
SSC CGL ഫലം 2022 ടയർ 1 കട്ട് ഓഫ് മാർക്ക്
എസ്‌സി - 89.08864 70739
എസ്ടി - 77.57858 35769
ഒബിസി - 114.27651 98518
ഇഡബ്ലിയുഎസ് - 102.35275 53277
യുആർ - 114.27651 73065*
ഇഎസ്എം - 40.00000 16444
ഓഎച്ച് - 70.69038 5717
എച്ച് എച്ച് - 40.00000 2803
വിഎച്ച് - 40.00000 3175
പിഡബ്ലിയുഡി - മറ്റുള്ളവ 40.00000 925
എസ്എസ്സി സിജിഎൽ 2022 ടയർ 1 റിസൾട്ടുകൾ പരിശോധിക്കേണ്ടത് എങ്ങനെ?
സ്റ്റെപ് 1 : എസ്എസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in സന്ദർശിക്കുക.
സ്റ്റെപ് 2 : ഔദ്യോഗിക വെബ്സൈറ്റിലെ റിസൾട്ട് വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ് 3 : ഉദ്യോഗാർത്ഥികൾ SSC CGL ടയർ 1 ഫലം 2022 ലിങ്കിൽ ക്ലിക്ക് ചെയ്യേണ്ട ഒരു പുതിയ പേജ് തുറക്കും.
സ്റ്റെപ് 4 : ഉദ്യോഗാർത്ഥികൾക്ക് ഫലം പരിശോധിക്കാൻ കഴിയുന്ന ഒരു PDF ഫയൽ ലഭിക്കും
സ്റ്റെപ് 5 : റിസൾട്ട് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...