ന്യൂ ഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഡൽഹി പോലീസിൽ പുരുഷ ഹെഡ് കോൺസ്റ്റബിൾമാരുടെ റിക്രൂട്ട്മെന്റിനായി സ്റ്റാഫ് സെലക്ഷൻ കമ്മിറ്റി ഒരുങ്ങുന്നു. റിക്രീട്ട്മെന്റിനുള്ള നോട്ടിഫിക്കേഷൻ മെയ് 17ന് പ്രസദ്ധീകരിക്കുമെന്ന് സ്റ്റാഫ് സെലക്ഷൻ കമ്മിറ്റി അറിയിച്ചു. മെയ് 17 മുതൽ തന്നെ റിക്രൂട്ട്മെന്റിനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്. ജൂൺ 16 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി. www.ssc.nic.in എന്ന സ്റ്റാഫ് സെലക്ഷൻ കമ്മിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

12-ാം ക്ലാസാണ് മിനിമം യോഗ്യത. പ്രായം 25 വയസിന് മുകളിലാകാൻ പാടില്ല. സെപ്റ്റംബർ 22ന് അപേക്ഷ സമർപ്പിച്ചതിൽ നിന്ന് യോഗ്യത നേടുന്നർവക്കായി പരീക്ഷ സംഘടിപ്പിക്കുന്നതാണ്. ശേഷം കായിക പരിശോധനയും പാസായി യോഗ്യത നേടുന്നവർക്ക് മാസം 25,500 മുതൽ 81,100 രൂപ വരെ ശമ്പളം ലഭ്യമാകും.


ALSO READ : KMML Job Vacancy : കെ.എം.എം.എൽ സിവിൽ എഞ്ചിനീയർമാരെ വിളിക്കുന്നു; അഭിമുഖം മെയ് 12ന്


അതേസമയം എത്ര ഒഴിവുകളിലേക്കാണ് എസ് എസ് സി ആളെ വിളിക്കുന്നതെന്ന് അറിയിച്ചില്ല.  തുടങ്ങിയ വിവരങ്ങൾ മെയ് 17ന് നോട്ടിഫിക്കേഷൻ പുറത്ത് വിട്ടതിന് ശേഷം എസ് എസ് സി അറിയിക്കുന്നതാണ്. ഒബ്ജെക്ടീവ് ശൈലിയിലാകും പരീക്ഷ


കമ്പനി : ഡൽഹി പോലീസ് (മിനിസ്റ്റീരിയൽ)


ഒഴിവ് : ഹെഡ് കോൺസ്റ്റബിൾ 
യോഗ്യത : അംഗീകൃത പരീക്ഷ ബോർഡിൽ നിന്ന് 12-ാം ക്ലാസ് പാസാകണം.
 അപേക്ഷ സമർപ്പിക്കേണ്ടത്www.ssc.nic.in എന്ന സ്റ്റാഫ് സെലക്ഷൻ കമ്മിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്
ആകെ ഒഴിവ് : ഒഴിവ് മെയ് 17ന് അറിയിക്കും


ശമ്പളം - 25,500 മുതൽ 81,100 രൂപ വരെ


നിയമനം - കേന്ദ്ര സർക്കാരിന്റെ കീഴിൽ സ്ഥിര നിയമനം. 


പ്രായം - 25 വയസിന് മുകളിലാകാൻ പാടില്ല


പ്രധാനപ്പെട്ട തിയതികൾ - മെയ് 17 നോട്ടിഫിക്കേഷൻ
മെയ് 17 - അപേക്ഷ സ്വീകരിച്ച് തുടങ്ങും
ജൂൺ 16 - അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി
സെപ്റ്റബറിൽ - എഴുത്ത് പരീക്ഷ (കൃത്യം തിയതി നോട്ടിഫിക്കേഷനിൽ അറിയിക്കുന്നതാണ്).



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.