New Delhi : സെപ്റ്റംബർ 5 അധ്യാപക ദിനത്തിന് മുമ്പ് എല്ലാ അധ്യാപകരുടെയും വാക്‌സിനേഷൻ (Vaccination) പൂർത്തിയാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഇതിനായി സംസ്ഥാങ്ങൾക്ക് ഈ മാസം 2 കോടി വാക്‌സിൻ ഡോസുകൾ നൽകിയെന്നും മന്ത്രി ബുധനാഴ്ച പറഞ്ഞു. രാജ്യത്ത് വാക്‌സിനേഷൻ ഊർജ്ജിതമായി പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

2020 മാർച്ചിൽ കോവിഡ് (Covid 19) രോഗം പടർന്ന് പിടിച്ചതിനെ തുടർന്നായിരുന്നു രാജ്യത്തെ സ്കൂളുകൾ അടച്ചിട്ടത്. കഴിഞ്ഞ വര്ഷം ഒക്ടോബറിൽ കോവിഡ് സാഹചര്യം അനുസരിച്ച് സ്കൂളുകൾ തുറക്കാനും അനുമതി നൽകിയിരുന്നു. ചില സംസ്ഥാങ്ങൾ സ്കൂളുകൾ ഭാഗികമായി തുറക്കാൻ ആരംഭിച്ചെങ്കിലും കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് വീണ്ടും അടക്കുകയായിരുന്നു.


ALSO READ:  Covid-19: കോവിഡിനെ നിയന്ത്രിച്ച് ബിഹാർ; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാൻ അനുമതി


ഇപ്പോൾ കോവിഡ് സാഹചര്യങ്ങൾ നിയന്ത്രണത്തിലായെങ്കിലും അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും വാക്‌സിനേഷൻ പൂർത്തിയാകാത്തത് സ്കൂളുകൾ തുറക്കാൻ തടസ്സമാകുന്നുണ്ട്. അതിനെ തുടർന്നാണ് അധ്യാപകരുടെ വാക്‌സിനേഷൻ (Vaccination) ഉടൻ പൂർത്തിയാക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.


ALSO READ:  India COVID Update : രാജ്യത്ത് 37,593 പേർക്ക് കൂടി കോവിഡ് രോഗബാധ ; 648 പേർ മരണപ്പെട്ടു


കേരളത്തിലെ കോവിഡ് സാഹചര്യമാണ് ഏറ്റവും കൂടുതൽ ആശങ്ക ഉയർത്തുന്നത്. കൂടുതൽ പേർക്ക് വാക്‌സിൻ എത്തിക്കനാണ് കേരളം ഇപ്പോൾ ശ്രമിക്കുന്നത്.  സംസ്ഥാനത്തിന് 6,05,680 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്നലെ 3,13,868 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. 


ALSO READ:  Covid Vaccination booking on WhatsApp: കോവിഡ് -19 വാക്‌സിന്‍ ബുക്കിംഗ് ഇനി വാട്‌സാപ്പ് വഴിയും, നിര്‍ണ്ണായക മുന്നേറ്റമെന്ന് ആരോഗ്യമന്ത്രി


1,143 സര്‍ക്കാര്‍ കേന്ദ്രങ്ങളും 376 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1519 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 2,65,82,188 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,95,36,461 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 70,45,727 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. 2021ലെ പ്രൊജക്ടറ്റഡ് പോപ്പുലേഷന്‍ അനുസരിച്ച് 55.19 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 19.90 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 68.07 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 24.55 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.