Covid Vaccination booking on WhatsApp: കോവിഡ് -19 വാക്‌സിന്‍ ബുക്കിംഗ് ഇനി വാട്‌സാപ്പ് വഴിയും, നിര്‍ണ്ണായക മുന്നേറ്റമെന്ന് ആരോഗ്യമന്ത്രി

കോവിഡ് വാക്‌സിന്‍ സ്ലോട്ടുകള്‍ ഇനി വാട്‌സാപ്പ്  വഴിയും  ബുക്ക് ചെയ്യാം.    

Written by - Zee Malayalam News Desk | Last Updated : Aug 24, 2021, 01:47 PM IST
  • വാട്‌സാപ്പ് വഴി കോവിഡ് വാക്‌സിന്‍ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും
  • ജനങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ മാധ്യമമെന്ന നിലയിലാണ് വാട്‌സാപ്പ് മുഖേനയും വാക്‌സിന്‍ സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്
Covid Vaccination booking on WhatsApp: കോവിഡ് -19 വാക്‌സിന്‍ ബുക്കിംഗ് ഇനി വാട്‌സാപ്പ് വഴിയും, നിര്‍ണ്ണായക  മുന്നേറ്റമെന്ന്  ആരോഗ്യമന്ത്രി

New Delhi: കോവിഡ് വാക്‌സിന്‍ സ്ലോട്ടുകള്‍ ഇനി വാട്‌സാപ്പ്  വഴിയും  ബുക്ക് ചെയ്യാം.    

വാട്‌സാപ്പ്  വഴി  കോവിഡ് വാക്‌സിന്‍ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുമെന്ന വിവരം കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ചൊവ്വാഴ്ചയാണ്  പ്രഖ്യാപിച്ചത്.  " A new era of citizen convenience" എന്നാണ് ഈ പുതിയ നേട്ടത്തെ ആരോഗ്യമന്ത്രി വിശേഷിപ്പിച്ചത്.   കോവിഡ് വാക്‌സിന്‍ സ്ലോട്ടുകള്‍ ഇനി മിനിറ്റുകൾക്കുള്ളിൽ എളുപ്പത്തിൽ ബുക്ക് ചെയ്യാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും  ഈ വര്‍ഷം അവസാനത്തോടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.  വാട്‌സാപ്പ് (WhatsApp) ഉപയോഗിച്ച് സ്ലോട്ട് ബുക്ക് ചെയ്യുന്നതിലൂടെ കൂടുതല്‍ വേഗത്തില്‍  സമ്പൂര്‍ണ വാക്‌സിനേഷന്‍  നടപ്പാക്കാന്‍ സാധിക്കുമെന്നാണ്  പ്രതീക്ഷിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.

വാട്‌സാപ്പ്  വഴി  കോവിഡ് വാക്‌സിന്‍ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുമെന്ന വിവരം ട്വിറ്ററിലൂടെയാണ് മന്ത്രി പുറത്തുവിട്ടത്.

ജനങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ മാധ്യമമെന്ന നിലയിലാണ് വാട്‌സാപ്പ് മുഖേനയും വാക്‌സിന്‍  സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വാട്‌സാപ്പ്  വഴി  എങ്ങിനെ  കോവിഡ് വാക്‌സിന്‍ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാം?  (How to book a COVID-19 vaccination slot using WhatsApp?)

1. +919013151515 എന്ന നമ്പര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യുക. അല്ലെങ്കില്‍  http://wa.me/919013151515 സന്ദര്‍ശിക്കുക. ( Add +919013151515 to your phone contact list or simply visit http://wa.me/919013151515)

2. വാട്‌സാപ്പില്‍  'Book Slot' എന്ന് ടൈപ്പ് ചെയ്ത ശേഷം  +919013151515 ലേയ്ക്ക് അയയ്ക്കുക.  (On WhatsApp, type 'Book Slot' and send to this number) 

3. നിങ്ങള്‍ക്ക്  6  അക്കമുള്ള  OTP ലഭിക്കും.  OTP ടൈപ്പ് ചെയ്യുക.   (Verify six-digit OTP that you will receive on your phone number)

4.  നിങ്ങളുടെ സൗകര്യമനുസരിച്ചുള്ള  തിയതി, സ്ഥലം, പിൻ കോഡ്, കോവിഡ് -19 വാക്സിൻ  എന്നിവ തിരഞ്ഞെടുക്കുക. (Choose your preferred date, location, pin code and choice of COVID-19 vaccine) 

5. ഇതോടെ നിങ്ങളുടെ വാക്‌സിനേഷന്‍  സ്ലോട്ട് സ്ഥിരീകരിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News