രാഹുലിനെ തടഞ്ഞാല്‍ അതോടെ പാര്‍ട്ടി തീര്‍ന്നു....!! മുന്നറിയിപ്പുമായി സഞ്ജയ് റൗത്
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കുന്നതില്‍ നിന്നും രാഹുലിനെ തടയുന്നത് പാര്‍ട്ടിയുടെ നാശത്തിന് കാരണമാകുമെന്ന മുന്നരിയിപ്പുമായി ശിവസേന (Shivsena) നേതാവ് സഞ്ജയ് റൗത് (Sanjay Raut)...
മുംബൈ: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കുന്നതില്‍ നിന്നും രാഹുലിനെ തടയുന്നത് പാര്‍ട്ടിയുടെ നാശത്തിന് കാരണമാകുമെന്ന മുന്നരിയിപ്പുമായി ശിവസേന (Shivsena) നേതാവ് സഞ്ജയ് റൗത് (Sanjay Raut)...
ഇന്നത്തെ അവസ്ഥയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പൂര്‍ണ്ണ ശക്തിയോടെ കിടപിടക്കാന്‍ കഴിയുന്ന ഒരു നേതാവ് കോണ്‍ഗ്രസിന് ഇല്ലെന്നും അദ്ദേഹം തുറന്നടിച്ചു. ശിവസേന മുഖപത്രമായ സാമ്‌നയിലൂടെ യായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
പാര്‍ട്ടിയുടെ നേതൃമാറ്റം ആവശ്യപ്പെട്ട് 23 നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ ആരാണ് ഈ നേതാക്കളെ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും വിലക്കുന്നത്? അദ്ദേഹം ചോദിച്ചു.
'രാഹുല്‍ ഗാന്ധിയെ തടയുന്നത് പാര്‍ട്ടിയെ തകര്‍ക്കുന്നതിലേക്കും അത് പാര്‍ട്ടിയുടെ വംശനാശത്തിനും കാരണമാകും. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ അദ്ധ്യക്ഷനാകുന്നത് നല്ല ആശയമാണ്. പക്ഷെ ആ 23 പേരില്‍ ആരുംതന്നെ നേതൃത്വം ഏറ്റെടുക്കാന്‍ പോന്നവരല്ല", സഞ്ജയ് റൗത് പറഞ്ഞു.
കോണ്‍ഗ്രസ് ഇപ്പോഴും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സാന്നിധ്യമായി ഉണ്ട്. പക്ഷേ വിവിധ മുഖംമൂടികള്‍ ധരിച്ചാണ് ഇവരുടെ നില്‍പ്പ്. ഈ മുഖംമൂടികള്‍ വലിച്ചെറിഞ്ഞാല്‍, ആ പാര്‍ട്ടി അതിശക്തമായി തിരിച്ചുവരുമെന്നും സഞ്ജയ് റൗത് പറഞ്ഞു.
കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് വി എന്‍ ഗാഡ്ഗില്‍ പാര്‍ട്ടിയെ "ഒരിക്കലും മരിക്കാത്ത മുത്തശ്ശി"യെന്നാണ് വിശേഷിപ്പിച്ചതെന്നും ആ മുത്തശ്ശിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി തീരുമാനിക്കണമെന്നും സഞ്ജയ് റൗത് പറഞ്ഞു.
രാജ്യത്തിന് ശക്തമായ ഒരു പ്രതിപക്ഷം വേണമെന്നും കാലത്തിന് അനുകൂലമായ മാറ്റങ്ങള്‍ കോണ്‍ഗ്രസ് സ്വീകരിക്കണമെന്ന് മുന്‍പും സഞ്ജയ് റൗത് പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസവം കോണ്‍ഗ്രസില്‍ ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാള്‍ അദ്ധ്യക്ഷനായി വരില്ലെന്ന് റൗത് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് മാറേണ്ട സമയമായെന്നും, കാരണം രാജ്യത്തിന് ഇപ്പോള്‍ ശക്തമായൊരു പ്രതിപക്ഷ പാര്‍ട്ടിയെ ആവശ്യമുണ്ടെന്നും റൗത് വ്യക്തമാക്കിയിരുന്നു.
രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസിന്‍റെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ സാധിക്കും. അദ്ദേഹത്തിന് എല്ലാ അര്‍ത്ഥത്തിലുമുള്ള സ്വീകാര്യതയുണ്ടെന്നും റൗത് പറഞ്ഞു. കോണ്‍ഗ്രസില്‍ അദ്ദേഹത്തിന്‍റെ തിരിച്ചുവരവിനെ പൂര്‍ണമായും എല്ലാവരും പിന്തുണയ്ക്കുന്നുണ്ടെന്നും റൗത് പറഞ്ഞു.
തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ശിവസേന കോണ്‍ഗ്രസിലെ നേതൃത്വ പ്രതിസന്ധിയില്‍ പ്രതികരിക്കുന്നത്.