മരണത്തോട് മല്ലിടുന്ന മകനെ അവസാനമായി ഒരു നോക്ക് കാണാനാകാതെ വഴിയരികില്‍ പൊട്ടിക്കരയുന്ന അച്ഛന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

PTI ഫോട്ടോഗ്രാഫര്‍ അതുല്‍ യാദവ് പകര്‍ത്തിയ ചിത്രമാണിത്. രാജ്യതലസ്ഥാനത്ത് റോഡരികില്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ പൊട്ടിക്കരയുന്ന കുടിയേറ്റ തൊഴിലാളിയാണ് ചിത്രത്തില്‍. 


നിസാമുദ്ദിന്‍ പാലത്തിലിരുന്നാണ് രാംപുകാര്‍ പണ്ഡിറ്റ്‌ എന്ന തൊഴിലാളി ഫോണില്‍ സംസാരിച്ച് സങ്കടം നിയന്ത്രിക്കാനാകാതെ പൊട്ടികരഞ്ഞത്. 


വിവിധയിടങ്ങള്‍ സന്ദര്‍ശിച്ച് അതിഥി തൊഴിലാളികളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് അതുല്‍ തന്‍റെ ക്യാമറയില്‍ രാംപുകാര്‍ പണ്ഡിറ്റിന്‍റെ ചിത്രവും പകര്‍ത്തിയത്. 


രാഷ്ട്രീയക്കാരുടെ ഗ്രൂപ്പില്‍ സ്വന്തം നഗ്ന ചിത്രങ്ങളയച്ച് മുന്‍ IAS ഓഫീസര്‍


 


ഞാന്‍ കണ്ട ഓരോ ആളുകളും മറ്റുള്ളവരെക്കാള്‍ നിസഹായരാണെന്നും അതുക്കൊണ്ട് തന്നെ മുതിര്‍ന്ന ഒരാള്‍ കരയുന്നത് കാണുമ്പോള്‍ എനിക്ക് അത്ഭുതം തോന്നുമെന്ന് കരുതുന്നില്ല. എന്നാല്‍, അദ്ദേഹത്തിന്‍റെ സങ്കടം എന്നെയും ബാധിച്ചു. -അതുല്‍ പറയുന്നു. 


അസുഖബാധിതനായി മരണത്തോട് മല്ലിടുന്ന മകനെ കാണാനാണ് യാത്രയെന്നും വീട്ടിലെത്താന്‍ 1200 കിലോമീറ്റര്‍ യാത്ര ചെയ്യണമെന്നും വിവരമന്വേഷിച്ച അതുലിനോട് രാംപുകാര്‍ പറഞ്ഞു. 


ബീഹാറിലെ ബെഗുസരായിയിലെ ബരിയാര്‍പുരിലാണ് രാംപുകാറിന്‍റെ വീട്. നജഫ്ഗറിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. 


നാട്ടിലേക്ക് മടങ്ങാന്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ലഭ്യമല്ലാതായതോടെ മറ്റ് തൊഴിലാളികള്‍ക്കൊപ്പം രാംപുകാറും കാല്‍നടയായി യാത്ര പുറപ്പെടുകയായിരുന്നു. 


കൊറോണ വാക്സിന്‍ വിജയകരം; പരീക്ഷണത്തിന് തയാറെന്ന് ശാസ്ത്രജ്ഞ


 


എന്നാല്‍, പാതിവഴിയില്‍ ഇദ്ദേഹത്തിന്റെ യാത്ര പോലീസ് തടയുകയായിരുന്നു. ഇതോടെ കഴിഞ്ഞ മൂന്നു ദിവസമായി അദ്ദേഹം ഇവിടെ തന്നെ തുടരുകയാണ്. 


ഇയാളെ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന അതുലിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് രാംപുകാറിനെ വീട്ടിലെത്തിക്കുന്ന കാര്യം ഉറപ്പാക്കുമെന്ന് പോലീസ് അറിയിച്ചു. 


ചിത്രം സമൂഹ മാധ്യമങ്ങളിലും വാര്‍ത്തകളിലും നിറഞ്ഞതോടെയാണ് ഇദ്ദേഹത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ അതുലിനു ലഭിച്ചത്. രോഗബാധിതനായ അദ്ദേഹത്തിന്‍റെ മകന്‍ മരിച്ചതായും പിന്നീട് അതുല്‍ അറിയിച്ചു.