കൊറോണ വാക്സിന്‍ വിജയകരം; പരീക്ഷണത്തിന് തയാറെന്ന് ശാസ്ത്രജ്ഞ

കൊറോണ വൈറസ് പ്രതിരോധ വാക്സിന്‍റെ പരീക്ഷണം വിജയകരമാണെന്ന് National Institute Of Health. 

Last Updated : May 17, 2020, 01:26 PM IST
കൊറോണ വാക്സിന്‍ വിജയകരം; പരീക്ഷണത്തിന് തയാറെന്ന് ശാസ്ത്രജ്ഞ

ലണ്ടന്‍: കൊറോണ വൈറസ് പ്രതിരോധ വാക്സിന്‍റെ പരീക്ഷണം വിജയകരമാണെന്ന് National Institute Of Health. 

ആറു റൂസസ് മക്കാക് കുരങ്ങുകളിലാണ് പരീക്ഷണം നടത്തി വിജയിച്ചത്. ഇത് മനുഷ്യരിലും ഫലം ചെയ്യുമെന്നതിന്‍റെ സൂചനയാണെന്നാണ് NHS പറയുന്നത്. 

SARS-CoV-2 virus ബാധിച്ച കുരങ്ങുകളിലാണ്‌ പരീക്ഷണം നടത്തിയത്. വാക്സിന്‍ നല്‍കിയ ശേഷം നടത്തിയ പരിശോധനയില്‍ കുരങ്ങുകളില്‍ നിന്നും വൈറസ് അപ്രത്യക്ഷമായിരുന്നു. 

എന്നാല്‍, മനുഷ്യരിലേക്ക് ഈ വാക്സിന്‍ പരീക്ഷണം ആരംഭിച്ചിട്ടേയുള്ളൂ എന്നാണ് ഗവേഷകര്‍ പറയുന്നത്. National Institute Of Health, University Of Oxford എന്നിവര്‍ സംയുക്തമായി അമേരിക്കയിലാണ് പരീക്ഷണം നടത്തിയത്. 

കൊറോണ: മെയ്‌ 31 വരെ ലോക്ക്ഡൌണ്‍ നീട്ടും, ഉത്തരവ് ഉടന്‍

വാക്സിന്‍ പരീക്ഷണത്തിനു ശേഷം കുരങ്ങുകളില്‍ ന്യുമോണിയ ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്. മനുഷ്യന്‍റേതിന് സമാനമായ ഇമ്യൂണ്‍  സിസ്റ്റമാണ് റൂസസ് മക്കാക് കുരങ്ങുകളിലുള്ളത്. 

ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള മെഡിക്കല്‍ ജേര്‍ണലുകളില്‍ ഇക്കാര്യം പബ്ലിഷ് ചെയ്യാനിരിക്കുകയാണെന്നും ഗവേഷകര്‍ പറയുന്നു. ശാസ്ത്രജ്ഞയായ എലിസ ഗ്രനാറ്റോ ആണ് ആദ്യമായി വാക്സിന്‍ പരീക്ഷണത്തിനായി മുന്‍പോട്ട് വന്നിരിക്കുന്നത്. 

എലിസയ്ക്ക് പുറമേ ആയിരത്തിലധികം പേരാണ് വാക്സിന്‍ പരീക്ഷിക്കാന്‍ തയാറാണെന്ന് അറിയിച്ച് യൂണിവേസഴ്സിറ്റി ഓഫ് ഓക്സ്ഫോര്‍ഡിനെ സമീപിച്ചത്. 

Trending News