Mangalore School Namaz : നിസ്‌കാര സൗകര്യം ഒരുക്കിയതിന് മംഗളൂരുവിലെ സ്കൂളിനെതിരെ കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് നടപടിക്കൊരുങ്ങുന്നു
മംഗളൂരു കഡബ സര്‍ക്കാര്‍ സ്കൂളിൽ വിദ്യാർഥികൾക്ക് നിസ്‌കാര സൗകര്യം ഒരുക്കിയത് വളരെയധികം ശ്രദ്ധ നേടിയിരുന്നു.
Mangaluru: സ്കൂളിൽ വിദ്യാർഥികൾക്ക് നിസ്‌കാര സൗകര്യം ഒരുക്കിയതിന് മംഗളുരുവിലെ സർക്കാർ സ്കൂളിനെതിരെ കർണാടക വിദ്യാഭ്യാസ വകുപ്പ് നടപടിക്ക് ഒരുങ്ങുകയാണ്. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പാളിനോട് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ സ്കൂളിന് നോട്ടീസും നൽകിയിട്ടുണ്ട്.
ഹിജാബ് നിരോധനം വിവാദമായിരിക്കുന്ന സമയത്താണ് മംഗളൂരു കഡബ സര്‍ക്കാര്‍ സ്കൂളിൽ വിദ്യാർഥികൾക്ക് നിസ്‌കാര സൗകര്യം ഒരുക്കിയത് വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഫെബ്രുവരി 11 നാണ് സ്കൂളിൽ കുട്ടികൾ നിസ്ക്കാരം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിക്കാൻ ആരംഭിച്ചത്.
ALSO READ: Hijab Row: ഹിജാബ് വിവാദം, കേസ് വിശാല ബെഞ്ചിന് കൈമാറി കർണാടക ഹൈക്കോടതി
ഒഴിവുള്ള ക്ലാസില്‍ വെള്ളിയാഴ്ച നമസ്കാരത്തിനായി സൗകര്യം നല്‍കിയതാണെന്ന് സ്കൂൾ അധികൃതർ വിദ്യാഭ്യാസ വകുപ്പിന് വിശദീകരണം നൽകി. മാത്രമല്ല ഇവിടങ്ങളിൽ വര്ഷങ്ങളായി വിദ്യാർഥികൾക്ക് നമസ്ക്കാരത്തിനുള്ള സൗകര്യം നൽകാറുണ്ടെന്ന് അധികൃതർ പറയുന്നു. മാത്രമല്ല ഇത് മൂലം ക്ലാസുകള്‍ തടസ്സപ്പെട്ടിട്ട് ഇല്ലെന്നും സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
ALSO READ: Hijab Row: ഹിജാബ് ധരിച്ച് പെൺകുട്ടികളെ സ്‌കൂളിൽ പോകാൻ അനുവദിക്കാത്തത് ഭയാനകം, മലാല യൂസഫ്‌സായ്
എന്നാൽ ഇത് അനാവശ്യ നീക്കമാണെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. മാത്രമല്ല ജില്ലാ വിദ്യാഭ്യാസ വകുപ്പിന്‍റെ അനുമതിയില്ലാതെയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നതെന്നും വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് അടുത്തുള്ള പള്ളിയിൽ പോകാൻ സാധിക്കാത്തത് മൂലമാണ് സൗകര്യം ഒരുക്കിയതെന്നും അധികൃതർ അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...