Bangaluru: ഹിജാബ് വിവാദത്തിൽ പ്രീ– യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥിനികൾ സമർപ്പിച്ച ഹർജി ഹൈക്കോടതി വിശാല ബെഞ്ചിനു വിട്ടു.
ജസ്റ്റിസ് ദീക്ഷിത് കൃഷ്ണ അദ്ധ്യക്ഷനായ കർണാടക ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് കേസ് വിശാല ബെഞ്ചിന് കൈമാറിയത്. കൂടാതെ, നിരോധനത്തിനെതിരെ ഇടക്കാല ഉത്തരവ് വേണോ എന്ന് വിശാല ബെഞ്ച് തീരുമാനിക്കും. കോടതിയിൽ സമർപ്പിച്ച രേഖകൾ ചീഫ് ജസ്റ്റിസിന് കൈമാറിയിട്ടുണ്ടെന്നും കോടതി അറിയിച്ചു.
വിഷയം വിശാല ബെഞ്ചിലേക്ക് അയക്കാമെന്നും എന്നാൽ വിദ്യാർത്ഥികളെ അവരുടെ വിശ്വാസം പിന്തുടരാനും സ്കൂളിലേക്ക് മടങ്ങാനും അനുവദിക്കണമെന്ന് ഹർജിക്കാരെ പ്രതിനിധീകരിച്ച് അഭിഭാഷകൻ കാമത്ത് പറഞ്ഞു.
Also Read: Hijab Row: ഹിജാബ് ധരിച്ച് പെൺകുട്ടികളെ സ്‌കൂളിൽ പോകാൻ അനുവദിക്കാത്തത് ഭയാനകം, മലാല യൂസഫ്‌സായ്
വിശാല ബെഞ്ചിനെക്കുറിച്ചുള്ള പരാമർശം കോടതിയുടെ തീരുമാനമാണെന്ന് ഹർജിക്കാരെ പ്രതിനിധീകരിച്ച് അഭിഭാഷകൻ സഞ്ജ ഹെഗ്‌ഡെ പറഞ്ഞു.
അതേസമയം, വിദ്യാർത്ഥികൾ ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കർണാടകയിലെ എല്ലാ സ്‌കൂളുകളും കോളേജുകളും മൂന്ന് ദിവസത്തേക്ക് അടച്ചിട്ടിരിയ്ക്കുകയാണ്. സമാധാനവും ഐക്യവും നിലനിർത്താൻ എല്ലാ ഹൈസ്‌കൂളുകളും കോളേജുകളും അടച്ചിടാൻ ഉത്തരവിട്ടതായി മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ ട്വീറ്ററിലൂടെ അറിയിച്ചു.
കര്‍ണാടകയിലെ ഉഡുപ്പിയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് പുറത്താക്കിയതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ ആരംഭിച്ച പ്രതിഷേധത്തിന് മറുപടിയായി എബിവിപി പ്രവര്‍ത്തകര്‍ കാവി ഷാള്‍ അണിഞ്ഞ് കോളജുകളിലെത്തി പ്രതിഷേധിച്ചു. അതിനുശേഷം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കും പുറത്തേക്കും പ്രതിഷേധം വ്യാപിച്ചു. അടുത്തിടെ, പ്രതിഷേധം അക്രമാസക്തമായി. ഇതോടെ വിഷയം കോടതിയില്‍ എത്തുകയായിരുന്നു.....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...