കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ പുന:രാരംഭിക്കാന്‍ നിബന്ധനകളുമായി മാതാപിതാക്കള്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

തങ്ങളുടെ ജില്ലയിലും പരിസര പ്രദേശങ്ങളിലും തുടര്‍ച്ചയായി ഇരുപത്തിയൊന്ന് ദിവസത്തേക്ക് കൊറോണ വൈറസ് (Corona Virus) കേസുകളൊന്നുമില്ലെന്ന് ഉറപ്പാക്കണം. ഇങ്ങനെയല്ലാത്ത പക്ഷം സ്കൂളുകള്‍ തല്‍ക്കാലം തുറക്കണ്ട എന്ന നിലപാടിലാണ് മാതാപിതാക്കള്‍. 


കൊവാക്സിന്‍ പരീക്ഷണം ആരംഭിച്ചു; ആദ്യ ഡോസ് നല്‍കിയത് 30കാരന്


ഇന്ത്യയിലെ  പൌരന്മാരുടെ കമ്മ്യൂണിറ്റി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ലോക്കല്‍ സര്‍ക്കിള്‍സാണ് ഇത് സംബന്ധിച്ച സര്‍വേ നടത്തിയത്. സാമൂഹിക അകലം പാലിച്ച് സ്കൂളുകള്‍ തുറക്കുക എന്നത് അപ്രായോഗികമാണെന്ന് 76 ശതമാനം മാതാപിതാക്കളും അഭിപ്രായപ്പെടുന്നത്. 


11 ശതമാന൦ ആളുകള്‍ മാത്രമാണ് വീണ്ടും സ്കൂളുകള്‍ തുറക്കുന്നതിനോട് അനുകൂലിച്ചത്. രാജ്യത്തെ 224 ജില്ലകളിലായാണ് സര്‍വേ നടത്തിയത്. 18,000ലധികം പ്രതികരണങ്ങളാണ് സര്‍വെയില്‍ ഉള്‍പ്പെടുത്തിയത്. 


COVID 19 ബാധിതരുടെ കുട്ടികളെ സര്‍ക്കാര്‍ സംരക്ഷിക്കും!!


തങ്ങളുടെ ജില്ലയിലും 20 കിലോമീറ്റര്‍ ചുറ്റളവിലും COVID 19 കേസുകളില്ലെങ്കില്‍ സ്കൂള്‍ തുറക്കാമെന്ന് 37 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് 21 ദിവസത്തേക്ക് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ മാത്രമേ സ്കൂളുകള്‍ തുറക്കാവൂ എന്ന് 16 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 


രാജ്യത്ത് തുടര്‍ച്ചയായി മൂന്നാഴ്ചത്തേക്ക് കേസുകളില്ലെങ്കില്‍ സ്കൂളുകള്‍ തുറക്കാമെന്ന് 20 ശതമാനം പേരും വാക്സിന്‍ കണ്ടെത്തിയ ശേഷം സ്കൂളുകള്‍ തുറന്നാല്‍ മതിയെന്ന് 13 ശതമാനം പേരും അഭിപ്രായപ്പെട്ടു. വളരെ എളുപ്പത്തില്‍ സ്കൂളുകളില്‍ സാമൂഹിക അകലം നടപ്പാക്കാമെന്ന് വിശ്വസിക്കുന്നവര്‍ വെറും രണ്ട് ശതമാനം മാത്രമാണ്. 


COVID വാക്സിന്‍ 2021 തുടക്കത്തോടെ മാത്രം -WHO


വാട്സ്ആപ്, ഫേസ്ബുക്ക്, സൂം, ഗൂഗിള്‍ മീറ്റ്‌, മൈക്രോസോഫ്റ്റ് ടീം എന്നിവ ഉപയോഗിച്ചുള്ള ക്ലാസുകള്‍ സുഗമമായാണ് നടക്കുന്നതെന്നും അതുക്കൊണ്ട് തന്നെ സ്കൂളുകള്‍ തുറക്കേണ്ട ആവശ്യമില്ലെന്നും പല മാതാപിതാക്കളും അഭിപ്രായപ്പെട്ടു.