ന്യൂഡല്‍ഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ വാക്സിന്‍ വികസിപ്പിക്കുന്ന തിരക്കിലാണ് ലോകരാഷ്ട്രങ്ങള്‍.
പല രാജ്യങ്ങളും അവസാന ഘട്ട പരീക്ഷണത്തിലാണ്. ഇപ്പോഴിതാ, ഇന്ത്യ (India) വികസിപ്പിച്ച കോവാക്സി(Covaxin)ന്റെ പരീക്ഷണം ഡല്‍ഹി എയിംസി(AIIMS)ല്‍ ആരംഭിച്ചിരിക്കുകയാണ്. മുപ്പത് വയസുകാരനാണ് വാക്സിന്റെ ആദ്യ ഡോസ് നല്‍കിയത്. ആദ്യ രണ്ടു മണിക്കൂര്‍ ഡോക്ടര്‍മാരുടെ പൂര്‍ണ നിരീക്ഷണത്തിലാകും.
കോറോണ വാക്സിൻ: മനുഷ്യരിൽ പരീക്ഷിക്കാൻ ഇന്ത്യൻ കമ്പനിക്ക് അനുമതി
തിരികെ വീട്ടിലേക്ക് അയക്കുമെങ്കിലും പൂര്‍ണ നിരീക്ഷണത്തിലായിരിക്കും. രണ്ടാഴ്ചത്തെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയാല്‍ അടുത്ത ഡോസ് മരുന്ന് നല്‍കും. ICMRഉം നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ഭാരത് ബയോടെക്കാണ് മരുന്ന് വികസിപ്പിച്ചത്.
20 വര്‍ഷത്തോളമായി ഗവേഷണ മേഖലയിലുള്ള ഭാരത് ബയോടെക് ഡോ.കൃഷ്ണ ഇല്ലായുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ബയോപോളിയോ, HN വാക്, പേവിഷബാധയ്ക്കെതിരെയുള്ള ഇന്ദിരാബ്, ജപ്പാന്‍ ജ്വരത്തിനെതിരെയുള്ള ജെന്‍വാക്, റോട്ട വാക് തുടങ്ങി നിരവധി വാക്സിനുകളും മരുന്നുകളും ഭാരത് ബയോടെക് വികസിപ്പിച്ചിട്ടുണ്ട്.
COVID വാക്സിന്‍ 2021 തുടക്കത്തോടെ മാത്രം -WHO
വളരെ കുറഞ്ഞ കാലം കൊണ്ട് വികസിപ്പിച്ചെടുത്ത കൊവാക്സിന്‍ എല്ലാ ടെസ്റ്റുകളും പൂര്‍ത്തിയാക്കിയ ശേഷമാണ് മനുഷ്യരില്‍ പരീക്ഷിച്ചത്. ഏകദേശം 3500ലധികം പേരാണ് വാക്സിന്‍ പരീക്ഷണത്തിന് സന്നദ്ധതയറിയിച്ച് രംഗത്തെത്തിയത്. ഇവരില്‍ അഞ്ചു പേരെ മാത്രമാണ് പരീക്ഷണത്തിനായി തിരഞ്ഞെടുത്തത്.
പരീക്ഷണത്തിൽ ഭാഗമാകാൻ താൽപര്യമുള്ളവർ ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം: ctaiims.covid19@gmail.com ഫോണ്‍ നമ്പര്‍: 7428847499