മുംബൈ: ശാരീരിക അസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ബോളിവുഡ് താരം സണ്ണി ലിയോണിയെ ആശുപത്രിയില്‍  പ്രവേശിപ്പിച്ചു.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഉത്തരാഖണ്ഡില്‍ സ്പ്ലിറ്റ്സ് വില്ല സീസണ്‍ 11ന്‍റെ ചിത്രീകരണം നടക്കുന്നതിനിടെയാണ് താരത്തിനു ആസ്വാസ്ഥ്യതയുണ്ടായത്. തുടര്‍ന്ന് വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ സമീപത്തെ ബ്രിജേഷ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ നടത്തിയ വിശദ പരിശോധനയില്‍ ആന്ത്രവീക്കമാണെന്ന് കണ്ടെത്തി.


'വയറിനു കഠിനമായ പനിയുമായാണ് സണ്ണി ആശുപത്രിയിലെത്തിയത്. ഇപ്പോള്‍ അവര്‍ സുഖം പ്രാപിച്ച് വരുന്നു. ഞങ്ങള്‍ എല്ലാ ശ്രദ്ധയും കൊടുക്കുന്നുണ്ട്. വെള്ളിയാഴ്ച വൈകിട്ടോ ശനിയാഴ്ച്ചയോ സണ്ണിക്ക് ആശുപത്രി വിടാനാകും' - സണ്ണിയെ പരിശോധിച്ച ഡോക്ടര്‍ മയങ്ക് അഗര്‍വാള്‍ പറഞ്ഞു. 


യാത്ര കാരണമുണ്ടായ വേദനയാണെന്ന് കരുതിയെങ്കിലും അസഹ്യമായ വേദന പ്രകടിപ്പിച്ചതോടെ വിശദമായ പരിശോധന നടത്തുകയായിരുന്നു. 


ആന്തരാവയവങ്ങൾ അവയെ പൊതിഞ്ഞിരിക്കുന്ന ഭിത്തിയിലെ വിടവിലൂടെ പുറത്തേക്ക് തള്ളി വരുന്നതാണ് ആന്ത്രവീക്കം അഥവാ ഹെർണിയ. പേശികൾ ദുർബലമാകുന്നതോ ദ്വാരങ്ങൾ ഉണ്ടാകുന്നതോ ആണ് ഇതിനിടയക്കുന്നത്.