Abhaya Hiranmayi: അമ്മ ഭയപ്പെടുത്തിയിരുന്നു! കുടുംബത്തിലെ ആരും ചെയ്യാത്ത അവിശ്വസനീയമായ കാര്യം ഞാൻ ചെയ്തു; അഭയ ഹിരണ്മയി

Abhaya Hiranmayi News: ആദ്യമേ അമ്മ താനിതിന് മുതിരുമ്പോൾ ഭയപ്പെടുത്തിയിരുന്നു. പലപ്പോഴും എനിക്ക് തന്നെ വിശ്വസിക്കാൻ സാധിച്ചിട്ടില്ല, തെറ്റുകള് ഉണ്ടായിരുന്നു പക്ഷെ...

Written by - Zee Malayalam News Desk | Last Updated : Apr 23, 2024, 02:57 PM IST
  • മലയാളികൾക്ക് വളരെ സുപരിചിതയായ ​ഗായികയാണ് അഭയഹിരണ്മയി. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം എന്നും സോഷ്യൽ മീഡിയ അറ്റാക്കും നേരിടേണ്ടി വരാറുണ്ട്.
  • എന്നാൽ ഇതൊന്നും വകവെക്കാതെ അഭയ തന്റെ കരിയറിൽ മാത്രം ശ്രദ്ധിച്ച് മുന്നേറുകയാണ്. ​
Abhaya Hiranmayi: അമ്മ ഭയപ്പെടുത്തിയിരുന്നു! കുടുംബത്തിലെ ആരും ചെയ്യാത്ത അവിശ്വസനീയമായ കാര്യം ഞാൻ ചെയ്തു; അഭയ ഹിരണ്മയി

മലയാളികൾക്ക് വളരെ സുപരിചിതയായ ​ഗായികയാണ് അഭയഹിരണ്മയി. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം എന്നും സോഷ്യൽ മീഡിയ അറ്റാക്കും നേരിടേണ്ടി വരാറുണ്ട്. എന്നാൽ ഇതൊന്നും വകവെക്കാതെ അഭയ തന്റെ കരിയറിൽ മാത്രം ശ്രദ്ധിച്ച് മുന്നേറുകയാണ്. ​ഗായിക എന്നതിലുപരി അഭയ മോഡലിങ്ങുെ ചെയ്യാറുണ്ട്. ആ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമ്പോൾ വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. ''ഉസ്താദ് ഹോട്ടൽ'' എന്ന മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് സിനിമയിലെ ''അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി... '' എന്ന ​ഗാനത്തിലൂടെ മലയാളികൾക്കിടയിൽ തരം​ഗമായി മാറുകയായിരുന്നു അഭയ. അടുത്തിടെ ഇറങ്ങിയ മോഹൻലാൽ ചിത്രമായ ''മലൈക്കോട്ടെ വാലിബൻ'' എന്ന ചിത്രത്തിൽ അഭയ പാടിയ പാട്ടും വമ്പൻ ഹിറ്റായിരുന്നു. 

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു സന്തോഷ നിമിഷത്തെക്കുറിച്ച് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. താൻ അരങ്ങേറ്റ കച്ചേരി നടത്തിയെന്നാണ് താരം ആരാധകരുമായി ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന സന്തോഷം. കുടുംബത്തിലെ സംഗീത വിധ്വന്മർ പലരും ചെയ്യാത്ത കാര്യം ഞാൻ ചെയ്തു വെന്നും. താനിതിന് മുതിരുമ്പോൾ അമ്മ ഭയപ്പെടുത്തിയിരുന്നുവെന്നും, തെറ്റുകള് ഉണ്ടായിരുന്നു,പക്ഷെ കച്ചരി കഴിഞ്ഞപ്പോൾ അതൊരു വല്യ ആത്മവിശ്വാസമായി മാറി.ചെയ്യാൻ പറ്റും എന്നൊരു തോന്നൽ ഉണ്ടായി എന്നുമാണ് അഭയ പറയുന്നത്. 

ALSO READ: തൃഷയോ, നയൻതാരയോ ഞെട്ടിക്കുന്ന പ്രതിഫലം വാങ്ങിക്കുന്നത്? നടിമാരുടെ പ്രതിഫലങ്ങൾ കേട്ടാൽ കണ്ണ് തള്ളും

അഭയയുടെ ഇൻസ്റ്റ​ഗ്രാം കുറിപ്പ്

ഒരു അരങ്ങേറ്റ കച്ചേരി നടത്തുക എന്ന അവിശ്വസനീയമായ കാര്യം ഞാൻ ചെയ്തു ,പലപ്പോഴും എനിക്ക് തന്നെ വിശ്വസിക്കാൻ സാധിച്ചിട്ടില്ല. കുടുംബത്തിലെ സംഗീത വിധ്വാന്മർ പലരും ചെയ്യാത്ത കാര്യം ഞാൻ ചെയ്തു എന്ന് അഹങ്കാരം അല്ലാ അവരിത് ചെയ്തില്ലലോ അപ്പൊ ഞാൻ എങ്ങനെ ചെയ്യും എന്ന ന്യമില്ലായ്മയാണ് എന്റെ മുന്നിൽ ഉണ്ടായിരുന്നത് .തെറ്റുകള് ഉണ്ടായിരുന്നു,പക്ഷെ കച്ചരി കഴിഞ്ഞപ്പോൾ അതൊരു വല്യ ആത്മവിശ്വാസമായി മാറി.ചെയ്യാൻ പറ്റും എന്നൊരു തോന്നൽ ഉണ്ടായി.

ആദ്യമേ 'അമ്മ ഒരു പ്രൊഫഷണൽ കുച്ചേരി ആര്ടിസ്റ്റിനെ പോലെ എന്ന പേടിപ്പിച്ചെങ്കിലും, പേടിപ്പിച്ചിട്ടു ഒരു കാര്യമില്ല എന്ന് മനസിലാക്കി 'അമ്മ അവസാനം എങ്ങനെ എങ്കിലും വൃത്തിയായി പാടിയാൽ മതി എന്ന പോയിന്റിൽ എത്തി. ഒരു ഗുരുവിനു വേണ്ടത് ക്ഷെമയും സമാധാനവും അറിവും ആണ് ,മിനി ചേച്ചി ഉള്ളത് കൊണ്ട് മാത്രമാണ് ഈ ഒരു കാര്യം സാധിച്ചത് .മഹാരാജാസ് കോളേജിലെ സംഗീത വിഭാഗം hod ആണ്,അതിലുപരി ഗുരുക്കന്മാരുടെ ഗുരുക്കളെ പഠിപ്പിക്കുന്ന ജ്ഞാനസ്ത. കൂടെ നിന്ന് ആത്മവിശ്വാസം തന്ന എന്റെ പക്കാ മേളക്കാർ രാമക്കല്മേട് കലൈനാഥ് ,ശരത് ഒരുപാടു ഒരുപാടു നന്ദി.

ഇതുവരെയും പഠിപ്പിച്ച സകലഗുരുക്കന്മാർക്കും സാഷ്ടാംഗ പ്രണാമം. എന്തെങ്കിലും മഹത്തരമായ കാര്യങ്ങൾ ചെയ്യുമ്പോൾ അത് ആരോ നമ്മളെ കൊണ്ട് ചെയ്യുക്കുന്നു എന്നെ എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നുള്ളൂ ,അത് അച്ഛൻ ആണ് എന്ന് വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം കുണ്ടമൺഭാഗം ദേവി ക്ഷേത്രം ഉത്സവം ,2024. കൂടെ നിന്ന അപ്പുനും ,കിളിക്കും കയ്യടിച്ചു പ്രോത്സാഹിപ്പിച്ച എന്റെ അമ്മയുടെയും അച്ഛന്റെയും കുടുംബത്തിന് എന്റെ നാട്ടുകാരോട് ,ദൈവത്തിനോട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News