ല്‍ഹി ലെഫ്റ്റനന്റ് ഗവർണറുടെ ഓഫീസിൽ സമരം തുടരുന്ന അരവിന്ദ് കെജ്‌രിവാളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ രംഗത്തെത്തിയ സാഹചര്യത്തെ വിമര്‍ശിച്ച് മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വിജയ് ഗോയല്‍. ഡൽഹി ചീഫ് സെക്രട്ടറിക്കുനേരെ അക്രമമുണ്ടായപ്പോൾ ഈ നാല് മുഖ്യന്മാരും എവിടെയായിരുന്നെന്ന ചോദ്യവുമായാണ് ഗോയല്‍ രംഗത്തെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ശനിയാഴ്ച രാത്രിയിലാണ് പിണറായി വിജയൻ ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഗവർണറുടെ ഓഫീസിൽ സമരം നടത്തുന്ന അരവിന്ദ് കെജ്‌രിവാളിനെ സന്ദര്‍ശിക്കാന്‍ ഡല്‍ഹിയിലെത്തിയത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കർണാടക മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി എന്നിവരാണ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തിയത്. നാലു പേർക്കും ഗവർണറുടെ ഓഫീസിലേക്ക് അനുമതി നിഷേധിച്ചതിനെത്തുടർന്നാണ് വസതിയിലെത്തി സന്ദര്‍ശനം നടത്തിയത്.<



>


എന്നാൽ ഡൽഹി ചീഫ് സെക്രട്ടറി അൻഷു പ്രകാശിനുനേരെ കെജ്‌രിവാളിന്‍റെ സാന്നിധ്യത്തിൽ മന്ത്രിമാരുടെ ആക്രമണമുണ്ടായപ്പോൾ ഈ മുഖ്യമന്ത്രിമാരെല്ലാം എവിടെയായിരുന്നുവെന്നാണ് വിജയ് ഗോയല്‍ ഉന്നയിക്കുന്നത്. 'മുഖ്യമന്ത്രിമാരെല്ലാം പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത നീതി ആയോഗ് യോഗത്തിൽ പങ്കെടുക്കാനാണ് തലസ്ഥാനത്തെത്തിയത്, അല്ലാതെ രാഷ്ട്രീയം കളിക്കാനല്ല. ഇത് അവർക്കു ചേര്‍ന്ന പ്രവൃത്തിയല്ല'. ഗോയല്‍ പറഞ്ഞു. കേജ്‌രിവാളിന് മുഖ്യമന്ത്രിമാർ ഐക്യദാർഢ്യം പ്രഖ്യാപിച്ചതുപോലെ അൻഷു പ്രകാശിന് ഈ നാല് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ ഐക്യദാർഢ്യം പ്രഖ്യാപിച്ചാൽ എങ്ങനെയുണ്ടാകുമെന്നും അദ്ദേഹം ചോദിച്ചു.