National Defence Academy entrance exams പെൺകുട്ടികൾക്കും എഴുതാമെന്ന് സുപ്രീംകോടതി
പൊതുതാൽപര്യ ഹർജിയിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്
ന്യൂഡൽഹി: നാഷണൽ ഡിഫൻസ് അക്കാദമി പരീക്ഷ (NDA Exam) സ്ത്രീകൾക്കും എഴുതാമെന്ന് സുപ്രീംകോടതി. സായുധ സേനയിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യ അവസരം ഇല്ലാത്തതിനെ മാനസികാവസ്ഥയുടെ പ്രശ്നമെന്നാണ് സുപ്രീംകോടതി (Supreme court) വിശേഷിപ്പിച്ചത്.
സെപ്തംബർ അഞ്ചിനാണ് ഈ വർഷത്തെ എൻഡിഎ പരീക്ഷ നടത്താൻ നിശ്ചയിച്ചിട്ടുള്ളത്. ജുഡീഷ്യറിയിൽ നിന്ന് നിർദേശം ലഭിച്ച് മാറുന്നതിന് പകരം സൈന്യം ഇത്തരം മാറ്റങ്ങൾക്ക് മുൻകൈയെടുക്കണമെന്നും കോടതി വ്യക്തമാക്കി.
ALSO READ: Justice BV Nagarathna ഇന്ത്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസാകും
പുരുഷൻമാർക്കുള്ള തുല്യ പ്രാധാന്യം സ്ത്രീകൾക്കും നൽകാൻ സൈന്യം (Indian army) സ്വമേധയാ തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും അല്ലെങ്കിൽ സുപ്രീംകോടതിക്ക് വീണ്ടും ഈ കേസിൽ ഇടപെടേണ്ടി വരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് എസ്കെ കൗൾ, ജസ്റ്റിസ് ഹൃഷികേശ് റോയ് എന്നിവർ അംഗങ്ങളായുള്ള ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.
നാഷണൽ ഡിഫൻസ് അക്കാദമിയുടെ പ്രവേശന പരീക്ഷയിൽ പെൺകുട്ടികൾക്ക് അവസരം നൽകാത്തത് മൗലിക അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...