ന്യൂഡല്‍ഹി: അനുമതിയില്ലാതെ കോപ്പി റൈറ്റുള്ള ദൃശ്യങ്ങളും പാട്ടുകളും ഉപയോഗിച്ചെന്നാ


COMMERCIAL BREAK
SCROLL TO CONTINUE READING

ജസ്റ്റിസുമാരായ എ.കെ. ഗോയല്‍, അശോക് ഭൂഷന്‍ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'കാല'യുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കെ.എസ്. രാജശേഖരന്‍ എന്നയാളാണ് ഹര്‍ജി നല്‍കിയത്.


എല്ലാവരും ഈ സിനിമയുടെ റിലീസിനായി കാത്തിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് മാത്രം റിലീസ് തടയുകയാണോ വേണ്ടതെന്ന് പരാതിക്കാരനോട് സുപ്രീംകോടതി ചോദിച്ചു.


ഇതിനു മുന്‍പ്, മെയ്-16ന് 'കാല'യുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഹൈക്കോടതി കേസ് പരിഗണിക്കുന്നത് ജൂണ്‍ 16ലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് ഇയാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. 


കാവേരി നദീജല പ്രശ്‌നവുമായി ബന്ധപ്പെട്ട് രജനീകാന്ത് നടത്തിയ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് കാല കര്‍ണാടകയില്‍ റിലീസ് ചെയ്യുന്നത് ഫിലിം ചേംബേര്‍സ് ഓഫ് കൊമേഴ്‌സ് വിലക്കിയിരുന്നു.


എന്നാല്‍, ചിത്രത്തിനെതിരെ കന്നഡ സംഘടനകൾ മുന്നോട്ട് വന്ന സാഹചര്യത്തില്‍ ചിത്രത്തിന്‍റെ റിലീസ് ദിവസം ആവശ്യമായ സുരക്ഷ നൽകണമെന്ന് കഴിഞ്ഞ ദിവസം കർണാടക ഹൈക്കോടതി സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.