ആരോ​ഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിർദ്ദേശങ്ങൾക്കായി 'നാഷണൽ ടാസ്ക് ഫോഴ്സ്' എന്ന സമിതി രൂപീകരിച്ച് സുപ്രീം കോടതി. കൊൽക്കത്തയിലെ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് നടപടി. ആരതി സരിന്‍ അധ്യക്ഷയായ ഡോക്ടർമാരടങ്ങുന്ന പത്തംഗ സമിതിയാണ് കോടതി രൂപീകരിച്ചത്. സമിതി മൂന്നാഴ്ചയ്ക്കകം ഇടക്കാല റിപ്പോര്‍ട്ടും 2 മാസത്തിനകം വിശദ റിപ്പോര്‍ട്ടും സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം പ്രതിഷേധം നടത്തുന്ന ഡോക്ടര്‍മാരോട് ജോലി പുന:രാരംഭിക്കാൻ കോടതി അഭ്യര്‍ത്ഥിച്ചു. ആരോ​ഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും മറ്റൊരു ബലാത്സംഗം വരെ കാത്തിരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.  ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരി​ഗണിച്ചത്. കേസ് വ്യാഴാഴ്ച വീണ്ടും പരിശോധിക്കും.


Read Also: കഴക്കൂട്ടത്ത് നിന്നും കാണാതായ പെൺകുട്ടിയെ കുറിച്ച് നിർണായക വിവരം; അന്വേഷണ സംഘം കന്യാകുമാരിയിലേക്ക്


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡോക്ടര്‍മാര്‍ക്കെതിരെ ഉണ്ടായ അക്രമങ്ങള്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് എടുത്തു പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നിയമം കൊണ്ടു വന്നിട്ടുണ്ടെങ്കിലും അവ പര്യാപതമല്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി. 


അതേസമയം, പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെയും പൊലീസിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. കേസന്വേഷണത്തെ കുറിച്ചുള്ള റിപ്പോർട്ട് സിബിഐയും അക്രമ സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് പശ്ചിമ ബംഗാള്‍ സർക്കാരും വ്യാഴാഴ്ചയ്ക്കകം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. ആശുപത്രിയുടെ സുരക്ഷാ ചുമതല സിഐഎസ്എഫിന് കൈമാറി.


ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ തടയാനും ജെന്‍ഡര്‍ അധിഷ്ഠിത അതിക്രമങ്ങള്‍ ഒഴിവാക്കാനുമുള്ള നിര്‍ദ്ദേശങ്ങൾ തയ്യാറാക്കുക, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അന്തസ്സുള്ള തൊഴില്‍ സാഹചര്യം ഉറപ്പാക്കാനുള്ള പ്രയോഗിക നടപടി ക്രമവും  ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള സമയ ക്രമവും തയ്യാറാക്കുക തുടങ്ങിയവയാണ് സമിതിയുടെ ചുമതലകൾ.
 
അതേസമയം കൊല്ലപ്പെട്ട ഡോക്ടറുടെ പേരും ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടു. ലൈംഗികാതിക്രമത്തിന് ഇരയായ വ്യക്തിയുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നത്  നിയമ ലംഘനമാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.