New Delhi : പെഗാസസ് സ്പൈവെയർ കേസിൽ (Pegasus Spyware Case) ഇന്ന് സുപ്രീം കോടതി (Supreme COurt) വിധി (Verdict) പറയാൻ സാധ്യതയുണ്ടെന്ന്ന് റിപ്പോർട്ട്. കേസിലെ അന്വേഷണത്തിന് വിധഗ്തർഥാ സമിതിയെ രൂപീകരിക്കാനാണ് സാധ്യത. SIT അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് കേസിൽ മാധ്യമ പ്രവര്‍ത്തകരും (Media Professionals) സന്നദ്ധ പ്രവർത്തകരും നൽകിയ ഹര്‍ജികളിലാണ് (Petition) ഇന്ന് സുപ്രീം കോടതി വിധി പറയാൻ ഒരുങ്ങുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പെഗാസസ് ഫോൺ ചോർത്തൽ കേസിൽ വൻ രാഷ്ട്രീയ വിവാദമായി തുടരുകയാണ്. സംഭവത്തിലെ അന്വേഷണത്തിന് ഒരു വിദഗ്ദ്ധ സമിതിയെ രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ ഇതിന് മുമ്പ് സൂചന നൽകിയിരുന്നു. മാത്രമല്ല ഈ സമിതിയിൽ അംഗങ്ങളെ തീരുമാനിച്ചത്തിന് ശേഷം കേസിൽ വിധി പറയുമെന്നും സ്‌പ്രേയിം കോടതി അറിയിച്ചിരുന്നു.


ALSO READ: Pegasus ഉപയോഗിച്ചോ എന്ന് സത്യവാങ്മൂലം നല്‍കാനാവില്ലെന്ന് കേന്ദ്രം, മൂന്ന് ദിവസത്തിനുള്ളില്‍ ഇടക്കാല ഉത്തരവ്


പെ​ഗാസസ് സോഫ്റ്റ് വെയർ ഉപയോ​ഗിച്ച് ചോർത്തൽ നടന്നോ ഇല്ലയോ എന്ന് സത്യവാങ്മൂലത്തിൽ (Affidavit) വ്യക്തമാക്കാൻ സാധിക്കില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ (Supreme Court) അറിയിച്ചിരുന്നു.  വിഷയം പരിശോധിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് കേന്ദ്രം കോടതിയില്‍ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. പെഗാസസ് ഉപയോഗിച്ചോ എന്നുള്ള കാര്യങ്ങൾ കമ്മിറ്റി നിയോഗിച്ചാല്‍ അവിടെ വെളിപ്പെടുത്താമെന്നും കേന്ദ്രം അന്ന് പറഞ്ഞിരുന്നു.


ALSO READ: Pegasus spyware Latest News: ഫോണിലെത്തിയാൽ പിന്നെയൊന്നും ബാക്കി കാണില്ല, ചോര പൊടിയാത്ത യുദ്ധങ്ങൾക്ക് രാജ്യങ്ങൾ സ്വരുക്കൂട്ടുന്ന പെഗാസസ്     


ഒന്നും ഒളിക്കാനില്ലെന്നും സമിതിയില്‍ സര്‍ക്കാരുമായി (Government) ബന്ധമുള്ളവര്‍ ഉണ്ടാകില്ലെന്നും കേന്ദ്രം അറിയിച്ചു. എന്നാല്‍ കേന്ദ്രനിലപാടിനോട് സുപ്രീംകോടതി വിയോജിക്കുകയായിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യം സത്യവാങ്മൂലത്തിലൂടെ അറിയിക്കാൻ സാധിക്കില്ലെന്ന് വാദിച്ചാണ് കേന്ദ്രം വിദ​ഗ്ദ സമിതി രൂപീകരിക്കണമെന്ന് ആവശ്യം ഉന്നയിച്ചത്. എന്നാൽ രാജ്യസുരക്ഷയെ (National Security) ബാധിക്കുന്ന കാര്യത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പക്ഷെ നിയമവിരുദ്ധമായി ഫോണ്‍ ചോര്‍ത്തല്‍ നടന്നോ എന്ന് പരിശോധിക്കുമെന്നും കോടതി പറഞ്ഞു. 


ALSO READ:  Pegasus Phone Tapping: ഇസ്രായേൽ ചാര സോഫ്റ്റ് വെയർ പെഗാസസ് ഉപയോഗിച്ച് രാജ്യത്തെ വി.ഐ.പികളുടെ ഫോൺ കോളുകൾ ചോർത്തിയെന്ന് സംശയം


രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഒരു കാര്യം സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിലൂടെ പൊതുചര്‍ച്ചയാക്കി മാറ്റാന്‍ കേന്ദ്രം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ തങ്ങളുടെ വ്യക്തിപരമായ വിവരം എന്തെങ്കിലും ചോര്‍ത്തപ്പെട്ടോ എന്ന ഏതൊരു വ്യക്തിയുടേയും ആശങ്ക പരിഹരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.


നിയമവിരുദ്ധമായ ഫോണ്‍ ചോര്‍ത്തല്‍ ഇപ്പോഴത്തെ നിയമസംവിധാനത്തില്‍ പ്രായോഗികമായി നടന്നിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. എന്നാല്‍ നിയമപരമായ ചോര്‍ത്തല്‍ നടന്നിട്ടുണ്ടെന്ന് മുന്‍പ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തന്നെ രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. പെഗാസസ് വിഷയം സമിതി അന്വേഷിക്കട്ടേയെന്ന നിലപാട് ആവര്‍ത്തിക്കുന്ന കേന്ദ്രം, പെഗാസസ് ഉപയോഗിച്ചോ ഇല്ലയോ എന്ന കാര്യത്തില്‍ മാത്രം വ്യക്തത വരുത്തിയിട്ടില്ല. സത്യവാങ്മൂലം സമർപ്പിക്കുന്നതിനായി നേരത്തെ സർക്കാർ രണ്ട് തവണ സമയം ആവശ്യപ്പെട്ടിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.