New Delhi: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ. വി. രമണ ഇന്ന് സ്ഥാനമൊഴിയുകയാണ്.  അദ്ദേഹത്തിന്‍റെ അവസാന പ്രവൃത്തി ദിനത്തില്‍ ചരിത്രപരമായ ഒരു സംഭവം കൂടി നടക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതായത്, സുപ്രീംകോടതി നടപടികള്‍ പൊതുജനങ്ങൾക്ക് തത്സമയം കാണാം. സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ലൈവ് സ്ട്രീമിംഗ് നടക്കുന്നത്. ചീഫ് ജസ്റ്റിസ് എൻ.വി. രമണ, നിയുക്ത ചീഫ് ജസ്റ്റിസ് യു.യു.ലളിത്, ഹിമാ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചിന്‍റെ നടപടികളാണ് വെബ് സ്ട്രീം ചെയ്യുക. 


Also Read:  Bilkis Bano Case: പ്രതികളുടെ മോചനം, ഗുജറാത്ത് സർക്കാരിന് സുപ്രീംകോടതി നോട്ടീസ്


നടപടികളുടെ തത്സമയ സ്‌ട്രീമിംഗിന് അനുമതി നൽകിയ 2018 ലെ വിധിയ്ക്ക് ശേഷം സുപ്രീ കോടതിയിൽ തത്സമയ സ്ട്രീമിംഗ് നടക്കുന്നത് ആദ്യമായതിനാൽ ഇത് ഒരു സുപ്രധാന സംഭവവികാസമാണ്. പ്രത്യേക ഓണ്‍ ലൈന്‍ പ്ലാറ്റ്‍ഫോം വഴി, ഓഗസ്റ്റ് മുതൽ ലൈവ് സ്ട്രീം ആരംഭിക്കാനുള്ള നീക്കത്തിന് നേരത്തെ തുടക്കം കുറിച്ചിരുന്നു. ഇത്തരം ലൈവ് സ്ട്രീമിംഗ് വഴി അടച്ചിട്ട കോടതികളിലെ കേസുകൾ, മാനഭംഗ കേസുകൾ, വിവാഹമോചന കേസുകൾ എന്നിവ ഒഴികെയുള്ളവയുടെ വിചാരണ നടപടികൾ പൊതുജനത്തിന് തത്സമയം കാണാനാകും. 


Also Read:  Lavlin Case: ലാവലിൻ കേസ്; സിബിഐയുടെ ഹർജി സെപ്റ്റംബർ 13ന് പരി​ഗണിക്കുമെന്ന് സുപ്രീംകോടതി


സുപ്രീംകോടതി നടപടികള്‍ ഇന്ന് രാവിലെ 10.30 മുതൽ എൻഐസി (നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ) വെബ്‌കാസ്റ്റ് പോർട്ടലിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് സുപ്രീംകോടതി അറിയിച്ചു. ഈ ലിങ്കിൽ (https://webcast.gov.in/events/MTc5Mg--)  ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് നടപടികൾ കാണാൻ കഴിയും. 


"സൂര്യപ്രകാശമാണ് ഏറ്റവും മികച്ച കീടനാശിനി"  കോടതി നടപടികളുടെ തത്സമയ സ്ട്രീമിംഗിനും വീഡിയോ റെക്കോർഡിംഗിനും അനുമതി നൽകിക്കൊണ്ട് സുപ്രീംകോടതി പറഞ്ഞു.  അഭിപ്രായപ്പെട്ടത്.  തത്സമയ സ്ട്രീമിംഗ് ജുഡീഷ്യൽ നടപടികളിൽ കൂടുതൽ സുതാര്യത കൊണ്ടുവരുമെന്നും "പൊതുജനങ്ങൾക്ക് അറിയാനുള്ള അവകാശം" പ്രാബല്യത്തിൽ വരുത്തുമെന്നും കോടതി പറഞ്ഞു.


20 കേസുകളാണ് ആദ്യമായി തത്സമയം സംപ്രേക്ഷണം ചെയ്യുക 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.