Delhi Air Pollution: രാജ്യ തലസ്ഥാനത്തെ വായു മലിനീകരണം ദിനം പ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സ്വയം നടപടി കൈക്കൊണ്ട് സുപ്രീംകോടതി.     


COMMERCIAL BREAK
SCROLL TO CONTINUE READING

അന്തരീക്ഷ മലിനീകരണത്തിൽ  നടപടി സ്വീകരിച്ച സുപ്രീംകോടതി ചൊവ്വാഴ്ച (ഒക്‌ടോബർ 31) പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി സർക്കാരുകളോട് വായു മലിനീകരണം നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ നിര്‍ദ്ദേശിച്ചു. കറ്റ കത്തിക്കൽ നിരോധിക്കുന്നതിനുള്ള നടപടികൾ ഉൾപ്പെടെ വായു മലിനീകരണം നിയന്ത്രിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് വിശദീകരിക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിയ്ക്കുന്നത്. 


Also Read:  Venus Transit 2023: ദീപാവലിക്ക് ശേഷം, ഈ രാശിക്കാർക്ക് സുവർണ്ണകാലം!! കരിയറിലും ബിസിനസ്സിലും നേട്ടം കൊയ്യും 
 
ദേശീയ തലസ്ഥാന മേഖലയിലെ വായു മലിനീകരണത്തിന് പ്രധാന കാരണങ്ങളിലൊന്ന് അയല്‍സംസ്ഥാനങ്ങള്‍ വയലുകളില്‍ കറ്റ കത്തിയ്ക്കുന്നതാണ് എന്ന് എയർ ക്വാളിറ്റി മാനേജ്‌മെന്‍റ്  കമ്മീഷൻ (സിഎക്യുഎം) കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞപ്പോഴാണ് സുപ്രീംകോടതിയുടെ ഈ പ്രതികരണം. 


Also Read:  Saturn Direct 2023: ശനിയുടെ സഞ്ചാരമാറ്റം, ഈ 3 രാശിയിലുള്ളവർ ജാഗ്രത പാലിക്കുക 
 
ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഒക്‌ടോബർ 10ലെ ഉത്തരവ് അനുസരിച്ചാണ് എയർ ക്വാളിറ്റി മാനേജ്‌മെന്‍റ്  കമ്മീഷൻ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നതെന്ന് ബെഞ്ച് പറഞ്ഞു. റിപ്പോർട്ട് സമഗ്രമാണ്, എന്നാൽ വായു ഗുണനിലവാര പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. കണ്ടെത്തിയ പ്രശ്‌നങ്ങളിലൊന്ന് വിള കത്തിക്കലാണ്, കോടതി തുടർന്നു പറഞ്ഞു.


സാഹചര്യം നിയന്ത്രിക്കാന്‍ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് ബന്ധപ്പെട്ട സംസ്ഥാനങ്ങൾ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് അമിക്കസ് നിർദേശിച്ചു. പഞ്ചാബ്, ഹരിയാന, യുപി, രാജസ്ഥാൻ, ഡൽഹി എന്നീ സംസ്ഥാനങ്ങൾ ഒരാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. 


എയർ ക്വാളിറ്റി മാനേജ്‌മെന്‍റ് കമ്മീഷൻ സമര്‍പ്പിച്ച റിപ്പോർട്ട് എട്ട് മലിനീകരണ സ്രോതസ്സുകള്‍ കൈകാര്യം ചെയ്തതായും അതില്‍ സ്വീകരിച്ച നടപടികളുടെ രൂപരേഖയുണ്ടെന്നും വ്യക്തമാക്കി. കഴിഞ്ഞ രണ്ട്-മൂന്ന് വർഷങ്ങളിലെയും ഇന്നത്തെയും സ്ഥിതി താരതമ്യം ചെയ്യുന്ന പട്ടികകളും റിപ്പോര്‍ട്ടില്‍ ഉൾപ്പെടുന്നു. എന്നാല്‍ ഈ നടപടികളെല്ലാം കടലാസിലാണ് എന്നും യാഥാർത്ഥ്യത്തിൽ എന്താണ് സംഭവിക്കുന്നത് എന്നുമായിരുന്നു കോടതിയുടെ ചോദ്യം. 


ശീതകാലം തുടങ്ങിയിട്ടേയുള്ളു, ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പ്, ഇത് ഡൽഹിയിലെ ഏറ്റവും മികച്ച സമയമായിരുന്നു, ഇപ്പോൾ ജീവിക്കാന്‍ ബുദ്ധിമുട്ടായ അവസ്ഥയാണ്‌, ഇത് വരും തലമുറയെ ബാധിക്കും, കോടതി ചൂണ്ടിക്കാട്ടി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.