Supreme Court: എന്തിനും ഏതിനും `Communal Angle` നൽകുന്ന മാധ്യമ വിഭാഗത്തിനെതിരെ സുപ്രീംകോടതി
എന്തിലും ഏതിലും വര്‍ഗീയത കാണുക എന്നത് ചില മാധ്യമങ്ങളുടെ സ്വഭാവമായി മാറിയെന്നും ഇത് മൂലം രാജ്യാന്തരതലത്തിൽ ഇന്ത്യക്ക് ചീത്തപ്പേരുണ്ടാക്കുമെന്നും സുപ്രീംകോടതി (Supreme Court).
New Delhi: എന്തിലും ഏതിലും വര്‍ഗീയത കാണുക എന്നത് ചില മാധ്യമങ്ങളുടെ സ്വഭാവമായി മാറിയെന്നും ഇത് മൂലം രാജ്യാന്തരതലത്തിൽ ഇന്ത്യക്ക് ചീത്തപ്പേരുണ്ടാക്കുമെന്നും സുപ്രീംകോടതി (Supreme Court).
ഒരു നിയന്ത്രണ സംവിധാനത്തിന്‍റെ അഭാവത്തില്‍ വെബ് പോർട്ടലുകളും, സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളും വ്യാജ വാര്‍ത്തകള്‍ നല്‍കി വ്യക്തിഹത്യ നടത്തുന്നതായും സുപ്രീംകോടതി (Supreme Court) ചൂണ്ടിക്കാട്ടി.
വാർത്താ പോർട്ടലുകൾക്ക് യാതൊരു നിയന്ത്രണവുമില്ല, സമൂഹമാധ്യമ സ്ഥാപനങ്ങള്‍ ശക്തരായ ആളുകൾ പറയുന്നതുമാത്രമാണ് കേൾക്കുന്നത്. ജഡ്‌ജിമാരെയും സാധാരണക്കാരെയും വകവയ്‌ക്കാറില്ല. ട്വിറ്ററും ഫെയ്സ് ബുക്കും യു ട്യൂബും സുപ്രീംകോടതിയോട് പ്രതികരിക്കാറില്ല. പല സ്ഥാപനങ്ങളെയും മോശമായി ചിത്രീകരിച്ചത് അവരുടെ അവകാശമെന്നാണ് പറയുന്നത്, CJI എൻ വി രമണയും (N V Ramana) ജസ്റ്റിസ് സൂര്യകാന്തും ഉൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.
ചുരുങ്ങിയ സമയത്തിനുള്ളില്‍ ധാരാളം കാര്യങ്ങളാണ് യു ട്യൂബിലും മറ്റും വരുന്നത്. എത്രമാത്രം വ്യാജവാർത്തയാണ് ഇവിടെ വരുന്നത്. വെബ് പോർട്ടലുകൾക്ക് യാതൊരു നിയന്ത്രണച്ചട്ടവുമില്ല. ഇവര്‍ വാർത്തകൾക്ക് വർഗീയനിറം നൽകുന്നു. അത് വലിയ പ്രശ്‌നമാണ്, CJI ചൂണ്ടിക്കാട്ടി.
വെബ് പോര്‍ട്ടലുകളും, യൂട്യൂബ് ചാനലുകളും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു, യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം മാധ്യമങ്ങളുടെ അതിപ്രസരത്തില്‍ സുപ്രീംകോടതി ആശങ്ക രേഖപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...