Supreme Court: വെബ് പോര്‍ട്ടലുകളും, യൂട്യൂബ് ചാനലുകളും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു, ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി

യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പ്രവര്‍ത്തിക്കുന്ന  വെബ്പോര്‍ട്ടലുകളുടേയും  യൂട്യൂബ് ചാനലുകളുടേയും അതിപ്രസരത്തില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി.

Written by - Zee Malayalam News Desk | Last Updated : Sep 2, 2021, 03:32 PM IST
  • യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പ്രവര്‍ത്തിക്കുന്ന വെബ്പോര്‍ട്ടലുകളുടേയും യൂട്യൂബ് ചാനലുകളുടേയും അതിപ്രസരത്തില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി.
  • ശക്തമായ നിയന്ത്രണ സംവിധാനമില്ലാത്തതിനാല്‍ ഇവ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായും വ്യക്തിഹത്യ നടത്തുന്നതായും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് (CJI) എന്‍ വി രമണ (N V Ramana) ചൂണ്ടിക്കാട്ടി.
Supreme Court: വെബ് പോര്‍ട്ടലുകളും, യൂട്യൂബ് ചാനലുകളും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു, ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി

New Delhi: യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പ്രവര്‍ത്തിക്കുന്ന  വെബ്പോര്‍ട്ടലുകളുടേയും  യൂട്യൂബ് ചാനലുകളുടേയും അതിപ്രസരത്തില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി.

ശക്തമായ നിയന്ത്രണ സംവിധാനമില്ലാത്തതിനാല്‍ ഇവ  വ്യാജ  വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായും വ്യക്തിഹത്യ നടത്തുന്നതായും. സുപ്രീംകോടതി (Supreme Court)  ചീഫ് ജസ്റ്റിസ്  (CJI) എന്‍ വി രമണ  (N V Ramana) ചൂണ്ടിക്കാട്ടി. ചില മാധ്യമങ്ങള്‍ എല്ലാ വാര്‍ത്തകള്‍ക്കും  വര്‍ഗീയ ചുവ നല്‍കുന്നു,  ഇത് രാജ്യത്തിന്‍റെ പേര്  മോശമാക്കുമെന്നും ചീഫ് ജസ്റ്റിസ് കുറ്റപ്പെടുത്തി.

നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ക്ക് എതിരായ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഈ  നിര്‍ണ്ണായക പരാമര്‍ശം നടത്തിയത്.

ഇന്ന് ആര്‍ക്കും  വെബ് പോര്‍ട്ടലുകളും, യു ട്യൂബ് ചാനലുകളും ആരംഭിക്കാം എന്ന അവസ്ഥയാണ്. ആരോടും ഉത്തരവാദിത്വം ഇല്ലാതെയാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

Also Read: Covid 19 രോഗബാധയുമായി ബന്ധപ്പെട്ട കേസുകളിൽ നടപ്പിലാക്കാൻ സാധിക്കാത്ത വിധി പറയുന്നത് High Court കൾ ഒഴിവാക്കണമെന്ന് Supreme Court

ഇത്തരം സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന കോടതിയുടെ ചോദ്യത്തിന് സര്‍ക്കാര്‍ കൊണ്ട് വന്ന ചട്ടങ്ങള്‍ കൊണ്ട് നിയന്ത്രണം സാധ്യമാണെന്നായിരുന്നു  സോളിസിറ്റര്‍ ജനറല്‍ നല്‍കിയ മറുപടി. 

Also Read: Supreme Court: ആദ്യ വനിത ചീഫ് ജസ്റ്റിസിന് സാധ്യത, കൊളീജിയം ശുപാര്‍ശ ചെയ്ത 9 പേരെയും കേന്ദ്രം അംഗീകരിച്ചു

അതേസമയം,  തബ്ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ക്ക് എതിരായ ഹര്‍ജി  പരിഗണിക്കുന്നത്  സുപ്രീം കോടതി മാറ്റിവച്ചു.   ജംഇയ്യത്ത് ഉലമ ഹിന്ദ് അടക്കമുളള സംഘടനകളാണ്‌ ഹര്‍ജി നല്‍കിയിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News