ബി.ജെ.പി പണവും കരുത്തും കാട്ടി ഭൂരിപക്ഷം ഉറപ്പാക്കാന്‍ ശ്രമിക്കുമെന്ന് രാഹുല്‍ ഗാന്ധി
നിയമത്തെ പണവും സ്വാധീനവും ഉപയോഗപ്പെടുത്തി തടയാൻ ബിജെപി ഇനിയും ശ്രമിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അതുകൂടാതെ, കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ യെദിയൂരപ്പയെ വിളിച്ച ഗവർണറുടെ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്ന കോൺഗ്രസിന്റെ നിലപാട് ശരിയെന്ന് തെളിഞ്ഞതായും അദ്ദേഹം അഭിപ്രായപ്പെട്ടു. സുപ്രീംകോടതി വിധി ഇതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി: നിയമത്തെ പണവും സ്വാധീനവും ഉപയോഗപ്പെടുത്തി തടയാൻ ബിജെപി ഇനിയും ശ്രമിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അതുകൂടാതെ, കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ യെദിയൂരപ്പയെ വിളിച്ച ഗവർണറുടെ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്ന കോൺഗ്രസിന്റെ നിലപാട് ശരിയെന്ന് തെളിഞ്ഞതായും അദ്ദേഹം അഭിപ്രായപ്പെട്ടു. സുപ്രീംകോടതി വിധി ഇതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭൂരിപക്ഷമില്ലാതിരുന്നിട്ടും സർക്കാർ രൂപീകരിക്കുമെന്ന ബിജെപിയുടെ ഭോഷ്കിനെ കോടതി തന്നെ വെല്ലുവിളിച്ചിരിക്കുകയാണെന്നും രാഹുൽ തന്റെ ട്വീറ്റില്‍ കുറിച്ചു.