ന്യൂഡൽഹി: ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ (Minority scholarship) ഹൈക്കോടതി വിധി സ്റ്റേ ചെയ്യാതെ സുപ്രീംകോടതി. 80:20 എന്ന ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതം ഹൈക്കോടതി (High court) റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ (Supreme Court) സമീപിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണം 80 ശതമാനം മുസ്ലിം വിഭാ​ഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാ​ഗങ്ങൾക്കും എന്നതായിരുന്നു 80:20 അനുപാതം. ഇത് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജനസംഖ്യാ അടിസ്ഥാനത്തിൽ അനുപാതം പുനർ നിശ്ചയിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.


ALSO READ: Minority scholarship: ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി


എന്നാൽ, ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ ഹൈക്കോടതി വിധിക്കെതിരായി സുപ്രീംകോടതിയിൽ സർക്കാർ അപ്പീൽ നൽകിയതിനെതിരെ ക്രൈസ്തവ സഭകൾ രം​ഗത്തെത്തിയിരുന്നു. ന്യൂനപക്ഷ ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ടു ക്രൈസ്തവരോടു സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന വിവേചനപരമായ നിലപാട് അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് സിറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന തെറ്റായ നിലപാട് തിരുത്തിയില്ലെങ്കില്‍ ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കി.


ക്രൈസ്തവരോട് സർക്കാർ വിവേചനം കാണിക്കുന്നുവെന്ന് സിറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ആരോപിച്ചു. സർവ്വകക്ഷി യോ​ഗത്തിൽ സർക്കാർ സഭയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ മുൻനിലപാടിൽ നിന്ന് പിന്മാറിയത് ചില സമ്മർദ്ദങ്ങളെ തുടർന്നാണെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നുവെന്നും ക്രൈസ്തവ സഭകൾ ആരോപിച്ചു.


ALSO READ: Minority Scholarship: ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി


നിലവിൽ ക്രൈസ്തവർക്കിടയിലെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പഠിക്കുന്നതിന് ജസ്റ്റിസ് ജെ.ബി കോശിയുടെ അധ്യക്ഷതയിൽ സമിതി രൂപീകരിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം പിന്നോക്കാവസ്ഥ ഉണ്ടെങ്കിൽ അതിന് ആനുപാതികമായി സ്കോളർഷിപ്പ് നൽകുമെന്ന് സർക്കാർ വ്യക്തമാക്കി. ഇക്കാര്യം സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.