റാഫേല്‍ ഇടപാട്: പുനഃപരിശോധന ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി
റാഫേല്‍ യുദ്ധവിമാന ഇടപാടിലെ പുനഃപരിശോധന ഹര്‍ജികള്‍ വിധി പറയുന്നതിനായി മാറ്റി. റാഫേല്‍ കേസില്‍ അന്വേഷണമാവശ്യമില്ലെന്ന് വ്യക്തമാക്കി ഡിസംബര്‍ 14ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് പുനഃപരിശോധന ഹര്‍ജികള്‍ സമര്‍പ്പിച്ചത്.
ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാന ഇടപാടിലെ പുനഃപരിശോധന ഹര്‍ജികള്‍ വിധി പറയുന്നതിനായി മാറ്റി. റാഫേല്‍ കേസില്‍ അന്വേഷണമാവശ്യമില്ലെന്ന് വ്യക്തമാക്കി ഡിസംബര്‍ 14ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് പുനഃപരിശോധന ഹര്‍ജികള്‍ സമര്‍പ്പിച്ചത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട വാദങ്ങള്‍ എഴുതി നല്‍കുന്നതിന് സുപ്രീംകോടതി രണ്ടാഴ്ചത്തെ സമയം കക്ഷികള്‍ക്ക് നല്‍കിയിട്ടുണ്ട്. പ്രശാന്ത് ഭൂഷണ്, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി തുടങ്ങിയവരാണ് കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
അതായത് ഈ റാഫേല്‍ ഇടപാടില്‍ സുപ്രീംകോടതിയുടെ വിധി വോട്ടെണ്ണലിന് ശേഷം തന്നെ.