ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ രാം ഇസ്രാനിയെന്ന 64കാരന്റെ ഹർജിയിൽ ഇഡിയുടെ പ്രതികരണം തേടി സുപ്രീംകോടതി. നിയമവിരുദ്ധമായാണ് ഇഡി തന്നെ അറസ്റ്റ് ചെയ്തതെന്നായിരുന്നു ഹർജിയിൽ രാം ഇസ്രാനി ആരോപിച്ചത്. 2023 ഓ​ഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. ഓ​ഗസ്റ്റ് 7ന് സമൻസ് ലഭിച്ച പ്രകാരം ഇഡിക്ക് മുൻപിൽ ഹാജരായ തന്നെ പുലർച്ചെ വരെ ചോദ്യം ചെയ്തെന്നും തുടർന്ന് അടുത്ത ദിവസം രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും ഇയാൾ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉറങ്ങാൻ അനുവദിക്കാതെ രാത്രി മുഴുവൻ തന്നെ ചോദ്യം ചെയ്തുവെന്നാണ് ഹർജിക്കാരന്റെ പരാതി. ഇതിലൂടെ ഉറങ്ങാനുള്ള അവകാശം നഷ്ടപ്പെട്ടുവെന്നും 20 മണിക്കൂറാണ് താൻ ഉണർന്നിരുന്നതെന്നും ഇയാൾ ഹർജിയിൽ പറഞ്ഞു. ഇതിലാണ് ഇഡിയോട് സുപ്രീംകോടതി പ്രതികരണം ആവശ്യപ്പെട്ടത്. ഇസ്രാനിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. 


Also Read: Rain Alert: ചൂടിന് ആശ്വാസം, കാലവർഷം നേരത്തെയെത്തും; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്, ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


 


എന്നാല്‍ അര്‍ദ്ധ രാത്രി വരെ ഇസ്രാനിയെ ചോദ്യം ചെയ്തതിന് ഇഡിയെ ബോംബെ ഹൈക്കോടതി ശാസിക്കുകയും ചെയ്തിരുന്നു. അസമയത്ത് മൊഴിയെടുക്കുന്നത് ഒരു വ്യക്തിയുടെ ഉറക്കം നഷ്ടപ്പെടുത്തുമെന്നും, അടിസ്ഥാന ആവശ്യമായ ഉറക്കം നിഷേധിക്കപ്പെടുന്നത് അം​ഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടികാട്ടിയിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.