Elephant Procession Kerala: നിയന്ത്രണങ്ങളില്ല; ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി
Supreme court: ഹൈക്കോടതി ഉത്തരവ് പ്രായോഗികമാണെന്ന് തോന്നുന്നില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. നിലവിലെ നിയമങ്ങൾ പാലിച്ച് ആനയെ എഴുന്നള്ളിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ന്യൂഡൽഹി: ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി മാർഗരേഖ സ്റ്റേ ചെയ്ത് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി നിയന്ത്രണങ്ങൾ അപ്രായോഗികമെന്ന് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവ് പ്രായോഗികമാണെന്ന് തോന്നുന്നില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
നിലവിലെ നിയമങ്ങൾ പാലിച്ച് ആനയെ എഴുന്നള്ളിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആന എഴുന്നള്ളിപ്പിനിടെ അപകടമുണ്ടായാൽ ഉത്തരവാദിത്തം ദേവസ്വങ്ങൾക്കെന്നും സുപ്രീംകോടതി. ദേവസ്വങ്ങളുടെ ഹർജിയിൽ സുപ്രീംകോടതി എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു.
കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും ആന ഉടമസ്ഥർക്കും ഉൾപ്പെടെയാണ് നോട്ടീസ് നൽകിയത്. സുപ്രീംകോടതി വിധി സ്വാഗതാർഹമെന്ന് പാറമേക്കാവ് ദേവസ്വം. ഇത് പൂരപ്രേമികളുടെ വിജയമാണെന്ന് തിരുവമ്പാടി ദേവസ്വം പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.