ന്യൂഡൽഹി: കണ്ണൂർ മുഴപ്പിലങ്ങാട് ഭിന്നശേഷിക്കാരനായ കുട്ടിയെ തെരുവുനായ്ക്കൾ കടിച്ചുകൊന്ന സംഭവം ദൗർഭാഗ്യകരമെന്ന് സുപ്രീം കോടതി. പേവിഷബാധയുള്ളതും ആക്രമകാരികളുമായ തെരുവുനായ്ക്കളെ  ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.ദിവ്യയാണ് ഹർജി നൽകിയത്. ഈ ഹർജി പരി​ഗണിക്കുന്നതിനിടെ സംഭവം ദൗർഭാ​ഗ്യകരമാണെന്ന് സുപ്രീംകോടതി പരാമർശിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിഷയം അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ജില്ലാ പഞ്ചായത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാൽ ജൂലൈ 12ന് വാദം കേൾക്കാമെന്ന് കോടതി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് എതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കും. ജൂലൈ 7ന് ഉള്ളിൽ മറുപടി നൽകണം. തുടർന്ന് കേസ് വിശദമായി പരിഗണിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു. അതേസമയം, നായ്ക്കളെ കൊല്ലാൻ അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് മൃഗസംരക്ഷണ സംഘടനകൾ രംഗത്തെത്തി. 


Mg University Certificate Missing: എംജി സർവകലാശാലയിൽ നിന്ന് പേരെഴുതാത്ത ബിരുദ സര്‍ട്ടിഫിക്കറ്റുകൾ കാണാനില്ല


കോട്ടയം: എംജി സർവകലാശാലയിൽ നിന്ന് ബിരുദ സർട്ടിഫിക്കറ്റിൻറെ ഫോർമാറ്റുകൾ കാണാനില്ല. പേരെഴുതാത്ത ബിരുദ സര്‍ട്ടിഫിക്കറ്റുകളാണ് കാണാതായത്. സെക്ഷനിൽ വിശദമായ പരിശോധന നടത്താൻ വൈസ് ചാൻസലർ പരീക്ഷ കൺട്രോളർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്താനായില്ലെങ്കില്‍ പോലീസിൽ പരാതി നല്‍കും. 


പേരെഴുതാത്ത 154 ബിരുദ സർട്ടിഫിക്കറ്റ് ഫോർമാറ്റുകളാണ് എംജി സർവകലാശാലയിൽ നിന്ന് കാണാതായത്. സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട സെക്ഷനിൽ തന്നെ മറ്റെവിടെയെങ്കിലും സ്ഥാനം തെറ്റി പോയതാണോ എന്ന് പരിശോധന നടക്കുകയാണ്. ഇക്കാര്യം സ്ഥിരീകരിച്ച ശേഷമാകും പൊലീസിനെ സമീപിക്കുക. ബന്ധപ്പെട്ട സെക്ഷനിലെ ജീവനക്കാരിൽ നിന്നും വിവരം ശേഖരിക്കുകയാണ്. നേരത്തെ പരീക്ഷാ  പേപ്പറുകളായിരുന്നു പലതവണ യൂണിവേഴ്സിറ്റികളി നിന്നും കാണാതായത്.


ഇതിൽ പല കുട്ടികളും വീണ്ടും പരീക്ഷ എഴുതേണ്ടതായ അനുഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. അതേസമയം ഇത്തരത്തിൽ കാണാതായ സർട്ടിഫിക്കറ്റുകൾ വ്യാജരേഖകൾക്കായി ഉപയോഗിച്ചേക്കാനും സാധ്യതയുണ്ട്.അത് കൊണ്ട് തന്നെ അതീവ ജാഗ്രതയിലാണ് പോലീസും സർവ്വകലാശാല അധികൃതരും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.