ന്യൂഡല്‍ഹി:കൊറോണ വ്യാപനം പ്രതിരോധിക്കുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൌണിനെ തുടര്‍ന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്കായി സുപ്രീം കോടതിയുടെ ഇടപെടല്‍,


COMMERCIAL BREAK
SCROLL TO CONTINUE READING

കുടിയേറ്റ തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രതിസന്ധി അതീവ ഗുരുതരമായ സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍,
ഈ വിഷയത്തില്‍ സ്വമേധയാ ഇടപെട്ട സുപ്രീം കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സൗജന്യമായി യാത്രാ സൗകര്യവും താമസവും ഭക്ഷണവും കുടിയേറ്റ 
തൊഴിലാളികള്‍ക്ക് നല്‍കണം എന്ന് ഉത്തരവിട്ടു.


കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും തൊഴിലാളികള്‍ക്കായി വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്,എന്നാല്‍ അവയില്‍ പോരായ്മകള്‍ ഉണ്ടെന്നും 
ജസ്റ്റിസ് അശോക്‌ ഭൂഷന്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി,


ഈ വിഷയം സുപ്രീംകോടതി വ്യാഴാഴ്ച്ച വീണ്ടും പരിഗണിക്കും,അപ്പോള്‍ ഇതുവരെ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടിവ്യക്തമാക്കണമെന്ന് 
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി ആവശ്യപെട്ടു,ഒപ്പം തന്നെ സംസ്ഥാന സര്‍ക്കാരുകളും ഇതുവരെ സ്വീകരിച്ച നടപടികള്‍ കോടതിയെ അറിയിക്കണം.


Also Read:COVID-19: കരുതലോടെ രാജ്യം... ഇന്ത്യയില്‍ മരണനിരക്ക് കുറയുന്നു.... !!


കുടിയേറ്റ തൊഴിലാളികള്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി നേരത്തെ പല ഹര്‍ജികളും സുപ്രീം കോടതി 
മുന്‍പാകെ എത്തിയിരുന്നു.എന്നാല്‍ ഇതില്‍ ഭൂരിഭാഗം പരാതികളും നിവേദനമായി പരിഗണിച്ചുകൊണ്ട് നടപടി എടുക്കുന്നതിന് കേന്ദ്രസര്‍ക്കാരിനോട് കോടതി അഭ്യര്‍ഥിക്കുകയായിരുന്നു.
എന്നാല്‍ തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് യാത്ര ചെയ്യുന്നതിന് വാഹനം ലഭിക്കാതെ കാല്‍നടയായും കിലോമീറ്ററുകള്‍ സൈക്കിളില്‍ യാത്രചെയ്യുന്നതിന്റെയും 
മാധ്യമ റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്താണ് സുപ്രീം കോടതി സ്വമേധയാ വിഷയത്തില്‍ ഇടപെട്ടത്.