ന്യൂഡല്‍ഹി: കോവിഡിനെതിരായ പോരാട്ടത്തില്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ച് രാജ്യം....
പ്രതീക്ഷയ്ക്ക് വക നല്‍ക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. രാജ്യത്ത് കോവിഡ് ബാധ മൂലമുള്ള മരണ നിരക്ക് കുറയുകയാണ് , ഒപ്പം രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയും ഉണ്ടാവുന്നുണ്ട്.
വലിപ്പത്തിലും ജനസംഖ്യയിലും ഏറെ മുന്നിലുള്ള ഇന്ത്യ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും മുന്നില്‍ തന്നെയാണെന്നാണ് ഈ വസ്തുതകള്‍ സൂചിപ്പിക്കുന്നത്. ദിനംപ്രതി രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലും രോഗമുക്തി നേടുന്നവരുടെ കണക്കുകള്‍ രാജ്യത്തിനു ആശ്വാസമാകുകയാണ്.
അതേസമയം, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,45,000 കടന്നതയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ഏറ്റവും ഒടുവില്‍ പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. 1,45,380 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 60,490 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 4,167 പേര്‍ മരണത്തിന് കീഴടങ്ങി. നിലവില്‍ 80,722 പേരാണ് ചികിത്സയിലുള്ളത്.
കോവിഡില്‍ നിന്നും മുക്തരായവരുടെ നിരക്കില്‍ വര്‍ധനയുണ്ടാകുന്നുണ്ട് എന്നതും മരണ നിരക്ക് കുറയുന്നു എന്നതുമാണ് രാജ്യത്തിന്‍റെ കോവിഡ് പോരാട്ടത്തിന് കരുത്തേകുന്നത്. 41.61% മാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് മെയ് മാസത്തിലെ മരണ നിരക്കില്‍ 2.87 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലോകത്തിലെ മരണ നിരക്ക് 4.5 ശതമാനമാണ്. എന്നാല്‍, 0.3 ശതമാനം മാത്രമാണ് ഇന്ത്യയിലെ മരണ നിരക്കെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
അതേസമയം, ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളില്‍ ഒന്നായിട്ടുപോലും ഇന്ത്യ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെ അമ്പരപ്പോടെയാണ് ലോകരാജ്യങ്ങള്‍ നോക്കിക്കാണുന്നത്. lock down ലാം ഘട്ടവും അവസാനത്തോട് അടുക്കുമ്പോള്‍ ചുരുക്കം ചില സംസ്ഥാനങ്ങളിലെ സാഹചര്യം മാത്രമാണ് ആശങ്ക ഉയര്‍ത്തുന്നത്. മഹാരാഷ്ട്ര പോലെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഇനിയും രോഗവ്യാപനം തടയാന്‍ കഴിഞ്ഞിട്ടില്ല എന്നത് ചോദ്യമായി അവശേഷിക്കുന്നു.