ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ കേസിലെ വിധി പ്രസ്താവത്തെ തുടര്‍ന്ന് സുപ്രീംകോടതി വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമായി.  വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഡല്‍ഹി ഐടി സെല്‍ അന്വേഷണം ആരംഭിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം ബ്രസീലില്‍ നിന്നുള്ള ഹാക്കര്‍മാരാണ് ഇതിന് പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജസ്റ്റിസ് ലോയയുടെ കേസിലെ വിധി പ്രസ്താവം വായിക്കുന്നതിന് നിരവധി പേര്‍ സുപ്രീംകോടതി വെബ്സൈറ്റ് സന്ദര്‍ശിച്ചതാണോ സൈറ്റ് ഡൗണ്‍ ആകാന്‍ എന്നത് വ്യക്തമല്ല. 


കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ബ്സൈ​റ്റ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​തി​ന് ര​ണ്ടാ​ഴ്ച പി​ന്നി​ടുമ്പോഴാ​ണ് സുപ്രീംകോടതി വെ​ബ്സൈ​റ്റും പ്ര​ശ്നം നേ​രി​ടു​ന്ന​ത്. വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​വേ​ശി​ക്കു​മ്പോള്‍ 'ഈ ​സൈ​റ്റ് ഇ​പ്പോ​ള്‍ ല​ഭ്യ​മ​ല്ല' എ​ന്ന അ​റി​യി​പ്പാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.