ന്യൂഡല്‍ഹി: ഇന്ത്യയിൽ കോവിഡ് (Covid19) പ്രതിസന്ധിയിൽ സുപ്രീംകോടതി എടുത്ത കേസ് ഇന്ന് പരിഗണിക്കും. വാക്സിൻ വിതരണത്തിലടക്കം സുപ്രധാനമായ തീരുമാനങ്ങൾ ഉണ്ടാവുമെന്നാണ് സൂചന. ഒാക്സിജൻ വിതരണം,മരുന്നുകൾ,മെഡിക്കൽ ഉപകരണങ്ങൾ എന്നി വിഷയങ്ങളിൽ ഇതുവരെ സ്വീകരിച്ച എല്ലാ നടപടികളും കേന്ദ്ര സർക്കാർ കോടതിയെ അറിയിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

വാക്സിന് വില നിശ്ചയിച്ചതിലടക്കം നിരവധി ആക്ഷേപങ്ങൾ കേന്ദ്ര സർക്കാരിനെതിരെയുണ്ട്. വില നിശ്ചയിച്ച നടപടി കോടതി ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് എന്താണ് സർക്കാരിൻറെ നിലപാട് എന്നത് ശ്രദ്ധേയമായ കാര്യമായിരിക്കും. വാക്സിൻ (Covid Vaccine) വില നിശ്ചയിച്ചത് വിവാദമായതോടെ അത് സൌജന്യമായി നൽകാനാണ് സാധ്യതയേറെ.


ALSO READ : സൈനിക ആശുപത്രികൾ സാധാരണക്കാർക്കും; സൈന്യം താൽകാലിക ആശുപത്രികൾ സ്ഥാപിക്കുമെന്നും കരസേന മേധാവി


രാജ്യത്തിൻറെ പ്രതിസന്ധി ഘട്ടത്തിൽ വെറും കാഴ്ചക്കാരായി തങ്ങൾക്ക് നിൽക്കാൻ സാധിക്കില്ലെന്നായിരുന്നു കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സുപ്രീം കോടതി പറഞ്ഞത്. അതേസമയം, ഡല്‍ഹി ഹൈക്കോടതിയും ഓക്‌സിജന്‍ വിതരണം സംബന്ധിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. ഹൈക്കോടതികളുടെ പരിഗണനയിലുണ്ടായിരുന്ന കേസുകളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.


ALSO READ : വാക്സിന്റെ വില കുറഞ്ഞേക്കും; ജിഎസ്ടി ഒഴിവാക്കാൻ കേന്ദ്ര സർക്കാരിന്റെ നീക്കം


ഒാക്സിജൻ വിതരണം സംബന്ധിച്ച് ഡൽഹി ഹൈക്കോടതി വിതരണക്കാരോട് നേരിട്ട് ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് ഇന്നലെ തന്നെ കോടതി നോട്ടീസയച്ചിരുന്നു. ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ വിതരണം ചെയ്യുന്ന ഓക്‌സിജന്‍ സംബന്ധിച്ച വിവരം ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.