രണ്ടാമത്തെ ഡോസ് വാക്സിൻ എടുത്താലും കോവിഡ് മാനദണ്ഡങ്ങൾ തുടരണമെന്ന് ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി രാജ്യത്തോട് ആവശ്യപ്പെട്ടു. ഇന്ത്യയിലെ വാക്സൻ ലോകത്തിലെ ഏറ്റവും ലളിതമായി വാക്സിനാണ് അദ്ദേഹം അവകാശപ്പെടുകയും ചെയ്തു.
മഹാമാരിയെ ഒന്നിച്ച് തടയാൻ മെഗാ കോവിഡ് വാക്സിനേഷൻ തുടക്കമിട്ട് ഇന്ത്യ. ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിൻ ദൗത്യം ഉദ്ഘാടനം ചെയ്തത്. ഡൽഹിയിലെ ആരോഗ്യ മേഖലയിലെ മുന്നണി പോരാളിക്ക് ആദ്യ വാക്സിൻ നൽകിയാണ് ഇന്ത്യയിലെ വാക്സൻ വിതരണത്തിന് തുടക്കമിട്ടത്. രണ്ട് വാക്സിനുകൾക്കാൻ ഇന്ത്യ ഉപയോഗത്തിനായി അടിയന്തര അനുമതി നൽകിയത്. സീറം ഇൻസ്റ്റിറ്റ്യുട്ടിന്റെ കൊവിഷീൽഡിനും ഭാരത് ബയോടെക്കിന്റെ കൊവാക്സിനുമാണ് ഇന്ത്യയിൽ വിതരണം ചെയ്യാൻ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചത്.
പ്രധാനമന്ത്രി മോദി കോവിഡ് വാക്സിൻ വിതരണം ചെയ്തതിനെ തുടർന്ന് മഹരാഷ്ട്രയിലെ ബിജെപി പ്രവർത്തകരുടെ ആഘോഷം
ശ്രീനഗറിൽ കോവിഡ് വാക്സിൻ സ്വീകരിക്കുന്ന മുന്നണി പോരാളി.
കൊവാക്സിൻ വാക്സിനുമായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ വർധൻ
എല്ലാവരും അവരവരുടെ അവസരങ്ങൾക്കായി കാത്തിരിക്കണം കൂടാതെ വാക്സിനേഷനായി എല്ലാവരും മുന്നോട്ട് വരണമെന്ന് തിരുവനന്തപുരം ജില്ല കലക്ടർ നവജോത് സിങ് ഖോസാ ആവശ്യപ്പെട്ടു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് വാക്സിനേഷൻ ആരംഭിക്കുന്നത് മുമ്പ്
ഒഡീഷ ഭുവനേശ്വരിൽ വാക്സിൻ സ്വീകരിക്കുന്ന മുൻ AIIMS ഡയറക്ടറായ അഷോക് മൊഹപാത്ര
വാക്സിൻ സ്വീകരിക്കുന്ന ഡൽഹി AIIMS ഡയറക്ടർ ഡോ, റൺദീപ് ഗുലേറിയ
ഇന്ത്യയിലെ ആദ്യ കോവിഡ് വാക്സിൻ എടുക്കുന്ന ഡൽഹി AIIMS ലെ ശുചീകരണ തൊഴിലാളി
ലോകത്തിലെ ഏറ്റവും വലിയ വാക്സനേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നു