ന്യൂഡൽഹി: വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് ഭർത്താവിൽ നിന്ന് ജീവനാംശം തേടാമെന്ന് സുപ്രീം കോടതി വിധി. ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 125 പ്രകാരം ജീവിനാംശത്തിന് അർഹതയുണ്ടെന്നാണ് സുപ്രീം കോടതി വിധി. വിവാഹമോചിതയായ ഭാര്യയ്ക്ക് ജീവനാംശം നൽകാനുള്ള നിർദേശത്തെ ചോദ്യം ചെയ്ത് മുസ്ലീം യുവാവ് നൽകിയ ഹർജി തള്ളിയാണ് സുപ്രീംകോടതിയുടെ നിർണായക വിധി.


COMMERCIAL BREAK
SCROLL TO CONTINUE READING

ജസ്റ്റിസ് ബിവി നാ​ഗരത്ന, ജസ്റ്റിസ് അ​ഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. വിവാഹിതരായ സ്ത്രീകൾക്ക് മാത്രമല്ല, എല്ലാ സ്ത്രീകൾക്കും സെക്ഷൻ 125 ബാധകമാകുമെന്ന നി​ഗമനത്തോടെയാണ് ക്രിമിനൽ അപ്പീൽ തള്ളുന്നതെന്ന് ജസ്റ്റിസ് ബിവി നാ​ഗരത്ന പറഞ്ഞു. മതം നോക്കാതെ എല്ലാ വിവാഹിതരായ സ്ത്രീകൾക്കും ജീവനാംശം തേടുന്നതിനുള്ള നിയമം ബാധകമാണെന്നും ബെഞ്ച് വ്യക്തമാക്കി. ഭാര്യയെ പരിപാലിക്കുക എന്നത് ജീവകാരുണ്യമല്ല, വിവാഹിതരായ സ്ത്രീകളുടെ അവകാശമാണെന്നും കോടതി നിരീക്ഷിച്ചു.


ALSO READ: നീറ്റ് പരീക്ഷ ക്രമക്കേട്: എൻടിഎക്കും കേന്ദ്രത്തിനും സുപ്രിംകോടതി നോട്ടീസ്


ഗൃഹനാഥയായ ഭാര്യ വൈകാരികമായും മറ്റ് കാര്യങ്ങളിലും തങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന വസ്തുതയെക്കുറിച്ച് ചില ഭർത്താക്കന്മാർ ബോധവാന്മാരല്ലെന്നും ഇന്ത്യൻ പുരുഷന്മാർ ഒരു വീട്ടമ്മയുടെ പങ്കും ത്യാ​ഗവും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ജസ്റ്റിസ് ബിവി നാ​ഗരത്ന പറഞ്ഞു. മുൻ ഭാര്യയ്ക്ക് 10,000 രൂപ ഇടക്കാല ജീവനാംശം നൽകണമെന്ന തെലങ്കാന ഹൈക്കോടതിയുടെ നിർദേശത്തെ ചോദ്യം ചെയ്താണ് മുസ്ലിം യുവാവ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്.


ഒരു മുസ്ലിം സ്ത്രീ വിവാഹമോചനം നേടിയാൽ, അവർക്ക് മുസ്ലിം സ്ത്രീകളുടെ (വിവാഹ അവകാശ സംരക്ഷണം) 2019നെ ആശ്രയിക്കാമെന്നും കോടതി വിധിയിൽ വ്യക്തമാക്കി. സെക്ഷൻ 125 സിആർപിസി വിവാഹിതരായ സ്ത്രീകൾക്ക് മാത്രമല്ല, എല്ലാ സ്ത്രീകൾക്കും ബാധകമാകുമെന്ന നി​ഗമനത്തോടെയാണ് സുപ്രീംകോടതി ഹർജി തള്ളിയത്.‌



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.