Surat Gas Leakage : സൂറത്തിൽ വാതക ചോർച്ച : ആറ് പേർ മരണപ്പെട്ടു; 20 പേരുടെ നില ഗുരുതരം
ഡൈയിങ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് മരണപ്പെട്ടതെന്ന് സൂറത്ത് മുനിസിപ്പൽ കോർപ്പറേഷന്റെ ഇൻചാർജ് ചീഫ് ഫയർ ഓഫീസർ ബസന്ത് പരീഖ് പറഞ്ഞു.
Surat : സൂറത്തിലെ ഒരു കമ്പനിയിൽ വൻ വാതക ചോർച്ച (Gas Leak) ഉണ്ടായതിനെ തുടർന്ന് 6 പേർ മരണപ്പെട്ടു. കൂടാതെ 20 പേരെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യ നില ഗുരുതരമാണ്. ഇന്ന് രാവിലെയോടെയാണ് വാതക ചോർച്ച ഉണ്ടായത്. സൂറത്തിലെ സച്ചിൻ ജിഐഡിസി നഗരത്തിലാണ് സംഭവം നടന്നത്.
ഒരു ഫാക്ടറിയിൽ നിർത്തിയിട്ടിരുന്ന കെമിക്കൽ ടാങ്കറിൽ നിന്നാണ് വിഷ വാതകം ചോർന്നത്. ഡൈയിങ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് മരണപ്പെട്ടതെന്ന് സൂറത്ത് മുനിസിപ്പൽ കോർപ്പറേഷന്റെ ഇൻചാർജ് ചീഫ് ഫയർ ഓഫീസർ ബസന്ത് പരീഖ് പറഞ്ഞു.
ഇന്ന് രാവിലെ 4.25 ഓടെ വിവരം ലഭിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 26 - ഓളം തൊഴിലാളികൾ ഇതിനെ തുടർന്ന് മയങ്ങി വീഴുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. ഇതിനെ തുടർന്ന് അഗ്നി ശമന സേനയെത്തി ടാങ്കറിന്റെ വാൽവ് ഉറപ്പിച്ച് ചോർച്ച ഒഴിവാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...