ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി മധ്യപ്രദേശിലെ ഇന്‍ഡോര്‍ തെരഞ്ഞെടുത്തു. മധ്യപ്രദേശിലെ തന്നെ ഭോപ്പാലാണ് രണ്ടാം സ്ഥാനത്ത്. ഗ്രാമ വികസന മന്ത്രി എം. വെങ്കയ്യ നായിഡുവാണ് നഗരങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിശാഖപട്ടമാണ്​ സർവേയിൽ മൂന്നാം സ്ഥാനത്തെത്തിയത്​. ഗുജറാത്ത്​ നാലാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ക2016ല്‍ ഒന്നാം സ്ഥാനത്തായിരുന്ന മൈസൂർ അഞ്ചാം സ്ഥാനത്തേക്ക്​ പിന്തള്ളപ്പെട്ടു. മൂന്നാമതായി ആന്ധ്രപ്രദേശിലെ വിശാഖപട്ടണവും നാലാമത് ഗുജറാത്തിലെ സൂറത്തും തെരഞ്ഞടുത്തു. സ്വഛ് സര്‍വേക്ഷണ്‍ എന്ന പദ്ധതിയുടെ ഭാഗമായാണ് തെരഞ്ഞെടുപ്പ്. 37 ലക്ഷത്തിലധികം ആളുകളാണ് സര്‍വ്വേയില്‍ പ്രതികരിച്ചത്.


ആദ്യത്തെ പത്തു നഗരങ്ങളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. തിരുച്ചിറപ്പള്ളി(തമിഴ്‌നാട്), ന്യൂഡല്‍ഹി, നവിമുംബൈ(മഹാരാഷ്ട്ര), തിരുപ്പതി (ആന്ധ്രപ്രദേശ്), വഡോദര(ഗുജറാത്ത്) എന്നിങ്ങനെയാണ് മറ്റു നഗരങ്ങള്‍.