ന്യൂഡല്‍ഹി: എച്ച്1എന്‍1 ബാധിതരുടെ എണ്ണം ക്രമാതീതമായി രാജ്യ തലസ്ഥാനത്ത് ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. സാധാരണയായി മണ്‍സൂണിനു ശേഷവും ശീതകാലത്തിനു മുന്‍പുമാണ് ഈ രോഗം വ്യാപിച്ചിരുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

തലസ്ഥാനത്ത് കഴിഞ്ഞ മാസം 1,066 എച്ച് 1എൻ1 കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നു. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാലിരട്ടിയാണ്. 


ഈ വര്‍ഷം ഓഗസ്റ്റ് 13 വരെ 1,307 കേസുകളാണ് റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആറിരട്ടിയാണ് ഇത്. കണക്കുകള്‍ സൂചിപ്പിക്കുന്നതനുസരിച്ചു തലസ്ഥാനം എച്ച് 1എൻ1ന്നിന്‍റെ പിടിയിലമാരുകയാണ്. രാജ്യത്താകമാനായി ഈ വര്‍ഷം 18,855 എച്ച് 1എൻ1 കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. 929 ജീവനും നഷ്ടമായി. 


എച്ച് 1എൻ1 ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവെങ്കിലും മരണനിരക്ക് കുറയ്ക്കുവാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുന്നു.   


ഓർത്തോമിക്സോ വൈറസ് കുടുംബത്തിൽ പെട്ട പന്നിപ്പനി വൈറസ് എന്നറിയപ്പെടുന്ന സൂക്ഷ്മാണുവിനാൽ ആതിഥേയജീവിയിൽ ഉണ്ടാവുന്ന രോഗബാധയെയാണ്‌ പന്നിപ്പനി എന്നു വിളിക്കുന്നത്.


ശാസ്ത്രീയമായി എച്ച് 1എൻ1 ഇൻഫ്ലൂവെൻസ എന്നും വിളിക്കുന്ന ഈ രോഗം ഒരു ശ്വാസകോശ അണുബാധയാണ്. പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പു്, മൂക്കടപ്പു്, ശരീരവേദന, തലവേദന, വിറയൽ, ക്ഷീണം എന്നിവയെല്ലാം എച്ച്1എന്‍1 രോഗാവസ്ഥയുടെ ലക്ഷണങ്ങളാണ്. ഛർദ്ദിയും വയറിളക്കവും ഉണ്ടാകാം. രോഗം കഠിനമാകുന്നതോടെ ന്യൂമോണിയയായി മാറി രോഗി മരിക്കാനും ഇത് കാരണമാകുന്നു.