താജ്മഹല്‍: നിലപാടുമാറ്റി യോഗി ആദിത്യനാഥ്
താജ്മഹലിനെപ്പറ്റിയുള്ള വാദവിവാദങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്ന സമയത്ത് നിലപാടു മാറ്റി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യക്കാരുടെ രക്തത്തിൽ നിന്നും വിയർപ്പിൽ നിന്നും പടുത്തുയർത്തിയതാണ് താജ്മഹലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആരാണ് താജ്മഹൽ നിർമിച്ചത്, എന്തിനു വേണ്ടിയാണ് എന്നത് വിഷയമല്ല. ഇന്ത്യൻ തൊഴിലാളികളുടെ രക്തവും വിയർപ്പും കൊണ്ട് നിർമിച്ചതാണ് താജ്മഹൽ, യോഗി വ്യക്തമാക്കി.
ലക്നൗ: താജ്മഹലിനെപ്പറ്റിയുള്ള വാദവിവാദങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്ന സമയത്ത് നിലപാടു മാറ്റി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യക്കാരുടെ രക്തത്തിൽ നിന്നും വിയർപ്പിൽ നിന്നും പടുത്തുയർത്തിയതാണ് താജ്മഹലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആരാണ് താജ്മഹൽ നിർമിച്ചത്, എന്തിനു വേണ്ടിയാണ് എന്നത് വിഷയമല്ല. ഇന്ത്യൻ തൊഴിലാളികളുടെ രക്തവും വിയർപ്പും കൊണ്ട് നിർമിച്ചതാണ് താജ്മഹൽ, യോഗി വ്യക്തമാക്കി.
താജ് കാണാനെത്തുന്ന വിനോദസഞ്ചാരികൾക്ക് സൗകര്യങ്ങളും സുരക്ഷയും ലഭ്യമാക്കുന്നതിന് സർക്കാർ മുൻഗണന നൽകുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
യു.പിയുടെ വിനോദസഞ്ചാര ഭൂപടത്തില്‍നിന്നും താജ്മഹലിനെ ഒഴിവാക്കിയ സംഭവം വളരെ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിരുന്നു. താജ്മഹലിന് ഇന്ത്യയുമായി ബന്ധമില്ലെന്ന് മുന്‍പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞിരുന്നു. ഇന്ത്യയില്‍ വരുന്ന അതിഥികള്‍ക്ക് താജ്മഹലിന്‍റെ മോഡല്‍ സമ്മാനിക്കുന്നതും യോഗി വിലക്കിയിരുന്നു. ടൂറിസം ബുക്ക്‌ലറ്റില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കി പകരം ഗോരഖ്പൂര്‍ ക്ഷേത്രം ഉള്‍പ്പെടെയുള്ളവ ഉള്‍പ്പെടുത്തിയിരുന്നു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ മാസം അവസാനം നടത്താനിരിക്കുന്ന ആഗ്ര സന്ദര്‍ശനത്തില്‍ താജ്മഹലും സന്ദര്‍ശിക്കും എന്നാണ് സൂചന.