ന്യൂഡൽഹി:  പൈതൃക സ്​ഥലങ്ങളിൽ ഏറ്റവും ശ്രദ്ധേയ സ്​ഥലങ്ങളുടെ പട്ടികയിൽ രണ്ടാം സ്​ഥാനത്ത്  ഇന്ത്യയുടെ താജ്​മഹല്‍. യുനസ്​കോയ്ക്കുവേണ്ടി ട്രിപ്​ അഡ്വൈസർ എന്ന ഓൺലൈൻ യാത്രാ പോർട്ടലാണ്​ സർവേ സംഘടിപ്പിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുഗൾ ചക്രവർത്തി ഷാജഹാൻ നിർമ്മിച്ച അനശ്വര പ്രണയത്തി​ന്‍റെ ഈ നിത്യസ്​മാരകം 8 മില്യണിലേറെ പേരാണ്​ ഓരോ വർഷവും സന്ദർശിക്കുന്നത്​. 


ഈ പട്ടികയില്‍ ആദ്യസ്ഥാനം കംബോഡിയയിലെ ക്ഷേത്ര സമുച്ചയമായ ആങ്കര്‍വാട്ടിനാണ്. 12 ാം നൂറ്റാണ്ടില്‍ ദക്ഷിണേന്ത്യന്‍ ശൈലിയില്‍ സ്ഥാപിച്ച ലോകത്തെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമാണ് ആങ്കര്‍വാട്ട്.  


യുനസ്​കോയുടെ പ്രകൃതിദത്ത, സാംസ്​കാരിക പൈതൃകങ്ങളുടെ പട്ടികയിൽ നിന്ന്​ ലോകത്താകമാനമുള്ള വിനോദ സഞ്ചാരികൾ തെരഞ്ഞെടുത്തവയാണ്​ ഇവ. 


1368 ല്‍ നിര്‍മ്മിക്കപ്പെട്ട ചൈനയുടെ വൻ മതിലാണ്​ മൂന്നാം സ്​ഥാനത്ത്​.  തെക്കേ അമേരിക്കൻ രാഷ്​ട്രമായ പെറുവിലെ മാച്ചു പിച്ചു നാലാം സ്​ഥാനവും നേടിയിട്ടുണ്ട്. 


ബ്രസീലിലെ ഇഗാസു ദേശീയോദ്യാനം, ഇറ്റലിയിലെ സെസ്സി, പോളണ്ടി​ലെ ഓസ്​ചിത്​സ്​ ബിർകനൗ മ്യൂസിയം, വിശുദ്ധ നഗരമായ ജറൂസലം എന്നിവയും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്​.