Tamil Nadu Assembly Election Results 2021: തമിഴ്നാട്ടിൽ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം മുന്നേറ്റം തുടരുകയാണ്.  ഇതുവരെയുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സഖ്യം 133 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സഖ്യത്തിലെ കക്ഷികളായ ഡിഎംകെ 108 സീറ്റുകളിലും കോണ്‍ഗ്രസ് 11 സീറ്റുകളിലും ക്യാപ്റ്റന്‍ വിജയകാന്തിന്‍റെ പാര്‍ട്ടിയായ എംഡിഎംകെ നാല് സീറ്റുകളിലും മുന്നിലാണ്. മറ്റ് സഖ്യകക്ഷികളായ സിപിഐ രണ്ടിടത്തും വിസികെ നാലിടത്തും സിപിഎം രണ്ടിടത്തും മറ്റുള്ളവര്‍ ഒരിടത്തും മുന്നിട്ട് നില്‍ക്കുന്നു.


Also Read: Tamil Nadu Election Results 2021: തമിഴ്നാട്ടിൽ കമൽ ഹാസൻ മുന്നിൽ; DMK ലീഡ് ഉയർത്തുന്നു 


സംസ്ഥാനത്ത് ബിജെപി അധ്യക്ഷൻ എൽ മുരുകൻ ഒഴികെ മറ്റ് സ്ഥാനാർത്ഥികൾ എല്ലാം പിന്നിലാണ്.  ഇതിനിടയിൽ കോയമ്പത്തൂർ സൗത്തിൽ മുന്നിൽ നിന്നിരുന്ന മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ പിന്നിലായിരിക്കുകയാണ്.  


എഐഎഡിഎംകെ-ബിജെപി-പിഎംകെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം 100 ഇടങ്ങളില്‍ മുന്നിലാണ്. ഇതില്‍ എഐഎഡിഎംകെ 86 ഇടങ്ങളിലും ബിജെപി നാലിടത്തും പിഎംകെ ഒമ്പതിടങ്ങളിലും മറ്റുള്ളവര്‍ ഒരിടത്തും ലീഡ് ചെയ്യുന്നു.


ആകെ 234 നിയോജകമണ്ഡലങ്ങളാണ് തമിഴ്നാട്ടിൽ ഉള്ളത്. പത്ത് വർഷങ്ങൾക്ക് ശേഷം അണ്ണാഡിഎംകെയെ ഭരണത്തിൽ നിന്നും തുടച്ചു നീക്കി ദ്രാവിഡ രാഷ്ട്രീയത്തിൽ അധികാരം ഉറപ്പിക്കാനുള്ള കടുത്ത ശ്രമത്തിലാണ് ഡിഎംകെ എന്നത് ഈ വരുന്ന ഫലങ്ങളിൽ നിന്നും വ്യക്തമാക്കുകയാണ്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.