Tamil Nadu Election Results 2021: കേരളത്തിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് ഫലം ആവേശത്തോടെ കാത്തിരിക്കുന്ന സംസ്ഥാനങ്ങളാണ് പശ്ചിമ ബംഗാൾ, അസം, തമിഴ്നാടും ഒപ്പം കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും. പശ്ചിമ ബംഗാളിൽ ശക്തമായ മത്സരമാണ് ബി ജെ പിയും തൃണമൂൽ കോൺഗ്രസും കാഴ്ച വെക്കുന്നത്.
തമിഴ്നാട്ടില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ പുറത്തുവരുന്ന ആദ്യ ഫല സൂചനകളില്‍ ഡിഎംകെ (DMK) മുന്നേറ്റം തുടരുകയാണ് . 74 സീറ്റുകളിലാണ് ഡിഎംകെ മുന്നേറുന്നത് .എന്നാല്‍ അണ്ണാ ഡിഎംകെ 59 സീറ്റുകളിലും മറ്റുള്ളവര്‍ മൂന്ന് സീറ്റുകളിലും മുന്നിട്ട് നില്ക്കുന്നു.
എന്നാൽ താരമണ്ഡലമായ കോയമ്പത്തൂര്‍ സൗത്തില്‍ മക്കള്‍ നീതി മയ്യം (എംഎന്‍എം) നേതാവ് കമല്‍ ഹാസന് മുന്നിലാണ്. വാശിയേറിയ പോരാട്ടമാണ് തമിഴ്നാട്ടില്‍ നടക്കുന്നത്. എം കെ സ്റ്റാലിന് കൊളത്തൂര്‍ മണ്ഡലത്തില്‍ മുന്നിലാണ്. മകന് ഉദയനിധി സ്റ്റാലിനും അതുപോലെ ലീഡ് ചെയ്യുന്നു.
വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ തന്നെ ഡിഎംകെയാണ് മുന്നേറുന്നത്. 234 സീറ്റുകളുള്ള തമിഴ്നാട്ടില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അണ്ണാഡിഎംകെയെ (AIADMK) ഭരണത്തില്‍ നിന്നും താഴയിറക്കി ദ്രാവിഡ രാഷ്ട്രീയത്തില്‍ അധികാരം ഉറപ്പിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഡിഎംകെ (DMK) സഖ്യം.
എക്സിറ്റ് പോളുകളുടെ പ്രവാചനമനുസരിച്ച് ഭരണമാറ്റം ഉണ്ടാകും എന്നാണ്. തമിഴ്നാട്ടില്‍ ജനവിധി തേടുന്നത് 3990 പേരാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...