Tamil Nadu Jallikattu: ജെല്ലിക്കെട്ടിനിടെ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ധനസഹായം പ്രഖ്യാപിച്ചു. മൂന്ന് ലക്ഷം രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. പാലമേട് സ്വദേശി അരവിന്ദ് രാജ്, പുതുക്കോട്ട സ്വദേശി അരവിന്ദ് എന്നിവരാണ് ജെല്ലിക്കെട്ട് മത്സരത്തിനിടെ കാളയുടെ കുത്തേറ്റ് മരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Budget 2023: സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത, ബജറ്റിന് ശേഷം ശമ്പളം വർധിച്ചേക്കും! 


അപടകത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അനുശോചനം അറിയിക്കുകയും മരിച്ച രണ്ട് പേരുടെയും കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. മധുരയിലെ ആവണിയാപുരത്ത് നടന്ന ജെല്ലിക്കെട്ടിനിടെ കാളകളെ മെരുക്കുന്നവരും ഉടമകളും ഉള്‍പ്പെടെ 75 പേര്‍ക്ക് പരിക്കേല്‍ക്കുകയും പാലമേട്ടില്‍ നടന്ന പരിപാടിയില്‍ 34 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 


Also Read: Mangal Margi 2023: ഇടവ രാശിയിൽ ചൊവ്വ നേർരേഖയിൽ; ഈ 4 രാശിക്കാർക്ക് വൻ ധനാഭിവൃദ്ധി!


ഒമ്പത് കാളകളെ മെരുക്കുന്നതില്‍ വിജയിച്ച അരവിന്ദ് രാജിന് പാലമേട്ടില്‍ നടന്ന ജെല്ലിക്കെട്ടിൽ കാളയുടെ ചവിട്ടേൽക്കുകയായിരുന്നു. വാടിവാസലില്‍ നിന്ന് കളത്തിലേക്ക് വിട്ടയച്ച ഏകദേശം 860 കാളകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ കാളകളെ പിടിച്ചവരുടെ പട്ടികയില്‍ അരവിന്ദിന്റെ പേര് ഇടംപിടിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.