ചെന്നൈ: തമിഴ്നാട്ടിൽ ലോക്ക് ഡൗൺ നീട്ടി. നിലവിലെ ലോക്ക്ഡൗൺ (Lockdown) മെയ് 24ന് അവസാനിക്കാനിരിക്കെ ഒരാഴ്ചത്തേക്ക് കൂടിയാണ് ലോക്ക്ഡൗൺ നീട്ടിയത്. കർശന നിയന്ത്രണങ്ങളോടെയാണ് (Restrictions) ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ആരോ​ഗ്യ വിദ​ഗ്ധരുമാരും നിയമസഭാകക്ഷി നേതാക്കളുമായും നടത്തിയ യോ​ഗത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ലോക്ക്ഡൗൺ നീട്ടിയതായി പ്രഖ്യാപിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്ക്, ഇൻഷുറൻസ് കമ്പനികൾ, ഐടി കമ്പനികൾ എന്നിവയിലെ ജീവനക്കാരോട് വർക്ക് ഫ്രം ഹോം (Work From Home) രീതി പിന്തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് വരെ ഇ-കൊമേഴ്സ് (E-Commerce) പ്രവർത്തനങ്ങൾ അനുവദിക്കും. പെട്രോൾ പമ്പുകളും എടിഎം സേവനങ്ങളും ഉണ്ടായിരിക്കും. കാർഷിക ഉത്പന്നങ്ങളുടെ നീക്കത്തിന് തടസ്സമുണ്ടാകില്ല. ചരക്കുനീക്കവും അവശ്യവസ്തുക്കളുടെ നീക്കവും അനുവദിക്കും.


ALSO READ: Covid വ്യാപനം: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി Tamil Nadu, സംസ്ഥാനത്തെത്തുന്നവര്‍ക്ക് E-Registration നിര്‍ബന്ധം


ഫാർമസികൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. കൂടാതെ പാൽ, പത്രം, കുടിവെള്ളം എന്നിവയുടെ വിതരണത്തിനും ഇളവ് നൽകിയിട്ടുണ്ട്. ചെന്നൈയിലും മറ്റ് ജില്ലകളിലും ഹോർട്ടികൾച്ചർ വകുപ്പ് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പച്ചക്കറികളും പഴങ്ങളും വാഹനങ്ങളിൽ വിതരണം ചെയ്യും. സെക്രട്ടേറിയറ്റ് പോലുള്ള അവശ്യ വകുപ്പുകളും പ്രവർത്തിക്കും.


വൈദ്യസഹായത്തിനും മരണവുമായി ബന്ധപ്പെട്ട അന്തർജില്ലാ യാത്രകൾക്കും ഇ-രജിസ്ട്രേഷൻ ആവശ്യമാണ്. വൈദ്യസഹായത്തിന് ജില്ലയ്ക്കുള്ളിൽ സഞ്ചരിക്കുന്നതിന് ഇ-രജിസ്ട്രേഷൻ ആവശ്യമില്ല. നേരത്തെ, മെയ് 10 മുതൽ 24 വരെ തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നടപ്പാക്കിയിരുന്നു. കൊവിഡ് വ്യാപനത്തിന് ശമനം വന്നിട്ടില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് ലോക്ക്ഡൗൺ നീട്ടിയത്. മൂന്ന് ആഴ്ചത്തേക്ക് സമ്പൂർണ അടച്ചിടൽ വേണമെന്നാണ് ആരോ​ഗ്യവകുപ്പ് നൽകിയിരുന്ന നിർദേശം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക