ചെന്നൈ : തമിഴ്നാട്ടിലെ എം.കെ സ്റ്റാലിൻ മന്ത്രിസഭയിൽ വീണ്ടും ഇഡി അറസ്റ്റ്. തമിഴ്നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.പൊൻമുടിയെയാണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതത്. 13 മണിക്കൂർ നീണ്ട ഇഡി റെയ്ഡിന് പിന്നാലെയാണ് കേന്ദ്ര അന്വേഷണ ഏജൻസി കെ പൊൻമുടിയെ കസ്റ്റഡിയിലെടുത്തത്. പൊൻമുടിയുടെ വസതിയിൽ മണിക്കൂറോളം നീണ്ട് നിന്ന റെയ്ഡിന് പിന്നാലെ ഉദ്യോഗസ്ഥർ മന്ത്രിയെ ഇഡി ഓഫീസിലേക്ക് കൊണ്ടുപോയി. നേരത്തെ തമിഴ്നാട് വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റി ചെയ്തിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

2006-2011ലെ കരുണാനിധി മന്ത്രിസഭ കാലത്ത് നടന്ന ക്വാറി ലൈസൻസ് ഇടപെടിലെ ക്രമക്കേഡിലാണ് ഇഡിയുടെ അറസ്റ്റ്. ക്വാറി നടത്താനുള്ള ലൈസൻസ് മകനും സുഹൃത്തുക്കൾക്കും അനധികൃതമായി മന്ത്രി നൽകിയെന്നും ഇത് ഖജനവിന് 28 കോടിയുടെ നഷ്ടം വരുത്തിവെച്ചുയെന്നാണ് കേസ്. 2011ൽ ജയലളിത വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തതിന് പിന്നാലെയാണ് ഈ കേസ് രജിസ്റ്റർ ചെയ്യുന്നത്. 


ALSO READ : Chandrayaan 3: എത്ര മനോഹരം!കുതിച്ചു പൊങ്ങിയ ചന്ദ്രയാൻ മൂന്നിനെ വിമാനത്തിൽ ഇരുന്നു കണ്ടു; വീഡിയോ വൈറൽ


ഇന്ന് ജൂലൈ 17 തിങ്കളാഴ്ച രാവിലെ മുതലാണ് കേന്ദ്ര പോലീസ് സേനയുടെ അകമ്പടിയോടെ ഇഡി പൊൻമുടിയുടെയും മകനും ലോക്സഭ എംപിയുമായ ഗൗതം ശിഖാമണിയുടെയും വസതികൾ, ഓഫീസുകൾ, മറ്റ് ഇടങ്ങളിലായി പരിശോധന നടത്തിയത്. മകൻ ഗൗതം ശിഖാമണിയ്ക്കെതിരെ വിദേശത്തെ കള്ളപ്പണം നിക്ഷേപത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തുന്നുണ്ട്.


സ്റ്റാലിൻ മന്ത്രിസഭയിലെ രണ്ടാമത്തെ മന്ത്രി അറസ്റ്റാണ് ഇഡി രേഖപ്പെടുത്തുന്നത്. നേരത്തെ വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിയെ അനധികൃത സ്വത്ത് സമ്പാദന കേസിൽ കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്തിരുന്നു. കേന്ദ്ര ഏജൻസിയുടെ നടപടിക്കെതിരെ രാഷ്ട്രീയമായി തന്നെയാണ് ഭരണകക്ഷിയായ ഡിഎംകെ മറുപടി നൽകുന്നത്. ഡിഎംകെയ്ക്കായി ഗവര്‍ണര്‍ തുടങ്ങി വച്ച തെരഞ്ഞെടുപ്പ് പ്രചാരണം ഇ‍ഡിയും ഏറ്റെടുത്തതോടെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കാര്യങ്ങൾ എളുപ്പമായെന്നായിരുന്നു എൻഫോഴ്സമെന്റ് പരിശോധനയെ കുറിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ പ്രതികരിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ